CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 20 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികൾ. മനോജ്‌കുമാര്‍ പിള്ള പ്രസിഡന്‍റ്, ജോമോന്‍ കുന്നേല്‍ സെക്രട്ടറി, വര്‍ഗീസ്‌ ജോണ്‍ നാഷണല്‍ എക്സിക്യൂട്ടീവ്‌.

ടോള്‍വര്‍ത്ത്: യുക്മ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ ടോള്‍വര്‍ത്തില്‍ ചേര്‍ന്ന റീജിയണല്‍ ജനറല്‍ ബോഡി യോഗത്തില്‍ വച്ചായിരുന്നു രണ്ടായിരത്തി പതിനഞ്ച്- രണ്ടായിരത്തി പതിനേഴ്‌ കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്‍റ് പദവിയിലെക്കൊഴികെ ബാക്കി എല്ലാ സ്ഥാനത്തേക്കും ഉള്ള തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. മുന്‍ യുക്മ പ്രസിഡന്‍റ് ആയിരുന്ന വര്‍ഗീസ്‌ ജോണ്‍(വോകിംഗ് മലയാളി അസോസിയേഷന്‍) നാഷണല്‍ എക്സിക്യുട്ടീവ്‌ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മനോജ്കുമാര്‍ പിള്ള (ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റി) പ്രസിഡന്റായും, ജോമോന്‍ കുന്നേല്‍(സ്ലോ മലയാളി അസോസിയേഷന്‍) സെക്രട്ടറിയായും, സെബി പോള്‍(മാസ് ടോള്‍വര്‍ത്ത്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജനീസ് മൈക്കിള്‍(മലയാളി അസോസിയേഷന്‍ ഓഫ് സൌത്താംപ്ടന്‍) വൈസ് പ്രസിഡന്റായും, ഡെന്നീസ് വറീത്(മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൌത്ത്) ജോയിന്‍റ് സെക്രട്ടറിയായും, ജോസ് മത്തായി(സ്ലോ മലയാളി അസോസിയേഷന്‍) ജോയിന്‍റ് ട്രഷററായും, ടോമി തോമസ്‌(മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഡിംഗ്) ആര്‍ട്സ് കോര്‍ഡിനേറ്ററായും, എം.പി.പത്മരാജ് (റിഥം ഹോര്‍ഷം) സ്പോര്‍ട്സ് കോര്‍ഡിനേറ്ററായും, ആന്‍റണി എബ്രഹാം(വോകിംഗ് മലയാളി അസോസിയേഷന്‍) ചാരിറ്റി കോര്‍ഡിനേറ്ററായും, ഷീന മദന്‍മോഹന്‍(മലയാളി അസോസിയേഷന്‍ ഓഫ് സൌത്താംപ്ടന്‍) നഴ്സസ് ഫോറം കോര്‍ഡിനേറ്ററായും ജോസ് പി.എം (ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍ സൌത്താള്‍) ബിസിനസ് ഫോറം കോര്‍ഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ റീജിയണല്‍ പ്രസിഡന്‍റ് റോജിമോന്‍ വര്‍ഗീസ്‌ എക്സ് ഒഫീഷ്യോ മെമ്പര്‍ ആയി കമ്മറ്റിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.                             

റീജിയണല്‍ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ്കുമാര്‍ പിള്ള മികച്ച സംഘാടകനും കഴിവുള്ള കലാകാരനും കൂടിയാണ്. യു.കെയില്‍ നടക്കുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ നായകത്വം എടുത്തിട്ടുള്ള മനോജ്‌ യുക്മ കലാമേളകള്‍ വിജയിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്‌. സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ കുന്നേല്‍  യുക്മ പ്രോഗ്രാമുകള്‍ ലൈവായി യു.കെ മലയാളികളുടെ മുന്‍പിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള "ഗര്‍ഷോം ടി.വി." യുടെ അമരക്കാരന്‍ കൂടിയാണ്. റീജിയണല്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഓരോരുത്തരും അവരവരുടെ അസോസിയേഷനുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ കഴിവ് തെളിയിച്ചവരാണ് എന്നതിനാല്‍ വളരെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സൗത്ത് ഈസ്റ്റ് റീജിയനിലെ മലയാളികള്‍. സൗത്ത് വെസ്റ്റ്‌ റീജിയനിലെ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നതോടൊപ്പം എല്ലാ പ്രവര്‍ത്തന പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും യുക്മ നാഷണല്‍ പ്രസിഡണ്ട് വിജി കെ.പി., സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ ഫ്രാന്‍സിസ് മാത്യു എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.