CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 36 Seconds Ago
Breaking Now

യു.കെയിലെ ആദ്യ ജനകീയ സ്വീകരണം ലിവര്‍പൂളില്‍ നാളെ നടക്കും. മൂന്നു അസോസിയേഷനുകളും പിന്തുണ നല്‍കി.

ഒരു വ്യക്തിയെ ആദരിക്കാന്‍ വേണ്ടി ഒരു മീറ്റിംഗ് വിളിച്ചു സ്വീകരണം നല്‍കുന്നത് ഒരു പക്ഷെ  യു.കെയില്‍ ഇദംപ്രഥം ആയിട്ടാകാം. അതുകൊണ്ടുതന്നെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിനു എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ തമ്പി ജോസിനു ലിവര്‍പൂള്‍ പൗരവലിയുടെ  നേതൃത്തത്തില്‍ നാളെ ജനുവരി 17 ശനിയാഴ്ച നാലുമണിക്ക് നല്‍കുന്ന പൗരസ്വീകരണം ഒരു ചരിത്രമായി മാറിയേക്കാം. പലപ്പോഴും  സംഘടനകള്‍ നടത്തുന്ന പരിപാടിയില്‍ വച്ചു വ്യക്തികളെ സ്വീകരിക്കറുണ്ട്, പക്ഷെ ഒരു വ്യക്തിയെ കേന്ദ്രികരിച്ച് കുറച്ചു സാധരണക്കാര്‍ മുന്നിട്ടിറങ്ങി നടത്തുന്ന സ്വീകരണം അത് തമ്പി ജോസ് എന്ന വ്യക്തിയുടെ സാമൂഹിക അംഗീകാരമാണ്‌ ചൂണ്ടികാണിക്കുന്നത്. സമൂഹത്തിനു നന്മ ചെയ്യുന്നവര്‍ ഒരിക്കലും താഴ്ത്തപ്പെടില്ല എന്ന് ഈ സ്വീകരണത്തില്‍ കൂടി തെളിയിക്കപ്പെടും. ഈ സ്വീകരണത്തിന്  വമ്പിച്ച ജനപിന്തുണയാണ്  ലഭിച്ചു കൊണ്ടിരിക്കുന്നത്. ലിവര്‍പൂളിലെ  നോട്ടിഅഷ്, കേന്സിങ്ങ്ടോന്‍, നോരിസ്ഗ്രീന്‍, ക്രോക്സ്ത, ഫസകെര്‍ലി, ഗാര്‍സ്ടോണ്‍, വാള്‍ടോന്‍, ബെര്കിന്‍ ഹെഡ്  എന്നി പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പലര്‍ക്കും ഈ സ്വീകരണം താമസിച്ചു പോയി എന്ന അഭിപ്രായം ആണ് ഉള്ളത്. വൈകുന്നേരം നാലുമണിക്ക് ലിവര്‍പൂള്‍  സെന്റ്റ്‌ മൈക്കില്‍ ഐറിഷ് കാത്തോലിക് സെന്ററില്‍ ആരംഭിക്കുന്ന സ്വീകരണ പരിപാടി യുക്മ പ്രസിഡന്റ്‌  വിജി പൈലി ഉദ്ഘാടനം ചെയ്യും. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡണ്ട്‌  ദിലീപ് മാത്യു, സിനിമ സംവിധായകന്‍ ജോ ഈശ്വര്‍, LIMCA യെ പ്രതിനിതികരിച്ചു മുന്‍ പ്രസിഡണ്ടും ഇപ്പോളത്തെ ലൈസണ്‍ ഓഫീസിറുമായ തോമസ്‌ ജോണ്‍ വാരികാട്ട്, ACAL പ്രസിഡന്റ്‌ തോമസ്‌ ജോര്‍ജ്  LIMA പ്രസിഡന്റ്‌ ഷാജു ഉതുപ്പ്, ഹാസ്യ സാമ്രാട്ട്  ജോയ്പ്പാന്‍,  ക്നാനാനായ നോര്‍ത്ത് വെസ്റ്റ് കൊഡിനെറ്റെര്‍ സാജു ലൂകോസ് പാണപറബില്‍, ഇടുക്കി സംഗമം സ്ഥാപക നേതാവ് തോമസ്‌ വരകുകാല, ഷോയ് ചെറിയാന്‍, ലിവര്‍പൂള്‍ മലയാളി സംഘടനാനേതാക്കന്‍മാരായ  റോയ് മാത്യു മറ്റു അസോസിയേഷന്‍ ഭാരവാഹികള്‍ മതസംഘടനാനേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. മാത്യു ജോസ്, വില്‍‌സണ്‍ ഫിലിപ്പ്, സിന്റോ  ജോണ്‍, എന്നിവര്‍ തമ്പി ജോസിനെ പൊന്നാട അണിയിച്ചു സ്വീകരിക്കും.  യോഗത്തിന് ടോം ജോസ് തടിയംപാട് അധ്യക്ഷത വഹിക്കും. ആന്‍റോ ജോസ് സ്വാഗതം ആശംസിക്കും. സാബു ഫിലിപ്പ് നന്ദിയും പറയും. ഈ സ്വീകരണ പരിപാടി ഒരു വന്‍വിജയം ആക്കി തീർക്കുവാന്‍ എല്ലാ നല്ലവരായ ആളുകളുടെ മഹനീയ സന്നിധ്യം കുടുംബസഹിതം സദരം ക്ഷണിച്ചു കൊള്ളുന്നു.

പരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന നമ്പരുകളില്‍ വിളിക്കുക.

വില്‍സണ്‍ ഫിലിപ്പ് -07727651553, 

ജോസ് മാത്യു -07932945572,

ആന്റോ  ജോസ് -07846613685,

സാബു ഫിലിപ്പ് -07708181997,

ടോം ജോസ് തടിയംപാട് -07859060320.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്‌ താഴെ കൊടുക്കുന്നു.

SAINT MICHAEL'S IRISH CENTER, BOUNDARY LANE, LIVERPOOL, POST CODE L6 5JG.

തമ്പി ജോസിന് യുകെയിലെ ആദ്യ ജനകീയ സ്വീകരണം ലിവര്‍പൂളില്‍ 17 ന്, കൂടുതൽ വായനയ്ക്ക് ഈ ലിങ്ക് ക്ലിക്കു ചെയ്യുക.

 




കൂടുതല്‍വാര്‍ത്തകള്‍.