CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 16 Seconds Ago
Breaking Now

യുക്മ മിഡ്‌ലാന്‍ഡ് റീജിയന് നവനേതൃത്വം

യുക്മയുടെ ശക്തികേന്ദ്രമായ മിഡ്‌ലാന്‍ഡ്സിൽ പുതിയ റീജണൽ കമ്മിറ്റി ഭാരവാഹികൾ ജനുവരി 17 ശനിയാഴ്ച വാൽസാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ടു.

റീജിയണൽ പ്രസിഡന്റ് റോയി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ്‌ പോയ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കുരുവിള തോമസ്‌ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ നാഷണൽ കമ്മിറ്റിയിൽ റീജിയനെ പ്രതിനിധീകരിച്ചു ഭാരവാഹിസ്ഥാനത്തേയ്ക്ക് മാമ്മൻ ഫിലിപ്പ്, ബീന സെൻസ് എന്നീ പേരുകൾ പൊതുയോഗം നിർദേശിച്ചു. തുടർന്ന് യുക്മ നാഷണൽ കമ്മിറ്റി അംഗം ബിനു മാത്യു റിട്ടേർണിംഗ് ഓഫീസറായി റീജണൽ  തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. അംഗ സംഘടനകൾക്ക് പരമാവധി  പ്രാതിനിധ്യം നൽകി പൊതുയോഗം എതിരില്ലാതെ  തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു .

 നാഷണൽ എക്സിക്യുട്ടീവ്‌ മെമ്പർ: അനീഷ്‌ ജോണ്‍(ലെസ്റ്റർ കേരള കമ്യൂണിറ്റി) 

റീജണൽ  പ്രസിഡന്റ്: ജയകുമാർ നായർ(വെഡ്നെസ്ഫീല്ഡ് മലയാളി അസോസിയേഷൻ)

സെക്രട്ടറി: ഡിക്സ്‌ ജോർജ്(നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ) 

ട്രഷറർ: സുരേഷ് കുമാർ(നോർതാംപ്ടൻ മലയാളി അസോസിയേഷൻ) 

വൈസ് പ്രസിഡന്റ്: എബി ജോസഫ്‌(എർഡിങ്ടൻ മലയാളി അസോസിയേഷൻ)

 വൈസ് പ്രസിഡന്റ്: ആനി കുര്യൻ(എർഡിങ്ടൻ മലയാളി അസോസിയേഷൻ)

ജോയിന്റ് സെക്രട്ടറി: മെന്റെക്സ് ജോസഫ്‌(കെറ്ററിംഗ്  മലയാളി അസോസിയേഷൻ)

ജോയിന്റ് സെക്രട്ടറി: ജോബി ജോസ്(സ്റ്റഫോർഡ് ഷയർ മലയാളി അസോസിയേഷൻ)  

ആർട്സ് കോ ഓർഡിനെറ്റർ: സന്തോഷ്‌ തോമസ്‌(മൈക്ക വാൽസാൽ)

സ്പോർട്സ് കോ ഓർഡിനെറ്റർ: പോൾ ജോസഫ്‌ (കെ സി എ - റെഡിച്ച്) 

ചാരിറ്റി കോ ഓർഡിനെറ്റർ: ജോണ്‍സണ്‍ യോഹന്നാൻ(കവന്റ്രി കേരള കമ്യൂണിറ്റി)

പി ആർ ഓ: ജെയിംസ് ജോസഫ്‌ (ബിർമിംഗ്ഹാം കേരള വേദി)

ബിസിനസ് ഫോറം പ്രതിനിധി: ബിജു ജോസഫ്‌(ബിർമിംഗ്ഹാം  സിറ്റി മലയാളി കമ്യൂണിറ്റി)

നഴ്സസ് ഫോറം പ്രതിനിധി: ടിന്റസ് ദാസ്(മൈക്ക വാൽസാൽ)

റീജണൽ എക്സിക്യുട്ടിവ് അംഗം: അനിൽ ജോസ്(കേരലൈറ്റ് കമ്യൂണിറ്റി ബർട്ടൻ ഓണ്‍ ടെന്റ്)  

റീജണൽ എക്സിക്യുട്ടിവ് അംഗം: ലിയോ ഇമ്മാനുവൽ(കവന്റ്രി കേരള കമ്യൂണിറ്റി)

വാൽസാൽ മൈക്കയുടെ ആതിഥ്യത്തിൽ നടന്ന പൊതുയോഗത്തിൽ റീജനിലെ 18 അംഗ സംഘടനകളിൽ നിന്നായി അൻപതോളം പ്രതിനിധികൾ പങ്കെടുത്തു. യുക്മ നാഷണൽ പ്രസിഡന്റ് വിജി കെ പി, വൈസ് പ്രസിഡന്റ് ബീന സെൻസ്, റീജണൽ പ്രസിഡന്റ് റോയി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. മൈക്ക സെക്രട്ടറി സൂരജ് തോമസ്‌ സ്വാഗതവും റീജിയണൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോസഫ്‌ നന്ദിയും പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ യുക്മയെ ശക്തിപ്പെടുത്താനും  അംഗ സംഘടനകൾക്ക്  പ്രയോജനപ്രദമാവുന്ന   ചിട്ടയായ പരിപാടികൾ ആവിഷ്ക്കരിക്കുവാനും  ഏവരുടെയും സഹകരണം പുതുതായി തിരഞ്ഞെടുക്കപ്പെട്ട  കമ്മിറ്റിക്ക് വേണ്ടി  പ്രസിഡണ്ട് ജയകുമാർ നായർ അഭ്യർഥിച്ചു.     




കൂടുതല്‍വാര്‍ത്തകള്‍.