CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 26 Seconds Ago
Breaking Now

ദശാബ്തി ആഘോഷ നിറവിൽ നവ നേതൃത്വവുമായി ട്രാഫോർഡ് മലയാളി അസോസിയേഷൻ.

മാഞ്ചസ്റ്റർ : ഈ വർഷം ദശവാർഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ   ട്രാഫോർഡ് മലയാളി അസോസിയേഷനു പുതിയ നേതൃത്വമായി. ഡോ.സിബി വാകത്താനം  പ്രസിഡന്റായ കമ്മിറ്റിയിൽ അഡ്വ.റെൻസൻ തുടിയൻപ്ലാക്കൽ ജനറൽ സെക്രട്ടറിയായും, സാജു ലാസർ വൈസ് പ്രസിഡന്റായും, ഷിജു ചാക്കോ ജോയിൻ്റ് സെക്രട്ടറിയായും,  ജോർജ് തോമസ്‌ ട്രഷററായും, സിന്ധു സ്റ്റാൻലി, ടെസ്സി കുഞ്ഞുമോൻ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.                                       

                                            

                                

                                            

                                                      

                                          

2014 ഡിസംബർ മാസത്തിൽ  ട്രാഫോർഡ്  കൌൺസിലിനു കീഴിൽ  ജീവിച്ചു പോരുന്ന ചുരുക്കം മലയാളി കുടുംബങ്ങളെ കോർത്തിണക്കി കൊണ്ട് പ്രവർത്തനം ആരംഭിച്ച ട്രാഫോർഡ് മലയാളി അസോസിയേഷൻ 10-മത് വാർഷികം ആഘോഷിക്കുമ്പോൾ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംഘടനായി മാറികഴിഞ്ഞിരിക്കുകയാണ്. 2012-ലെ ഗ്ലോബൽ മലയാളി കൌണ്‍സിൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അസോസിയേഷനുള്ള അവാർഡ് ലഭിച്ച സംഘടനയാണിത്. 10-ാം വാർഷികം ഒരു മഹാ സംഭവമാക്കി മാറ്റുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി നിയുക്ത പ്രസിഡന്റ്‌ സിബി വാകത്താനം അറിയിച്ചു. ട്രാഫോർഡ് മലയാളി അസോസിയേഷന്റെ 10-ാംമത് വാർഷിക ആഘോഷത്തിന്റെ ഔദ്യോകിക ഉദ്ഘാടനം  മാഞ്ചസ്റ്ററിലെ സാമൂഹിക-സംസ്കാരിക-മത നേതാക്കളുടെ മഹനീയ സാന്നിധ്യത്തിൽ മാർച്ച് മാസം 7-ആം തീയതി ഫ്ലിക്സ്റ്റൊൻ എക്സ് സർവിസ് അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപെടുന്നതായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.  സാധാരണ എല്ലാ വർഷവും നടത്താറുള്ള പരിപാടികൾക്ക് പുറമേ ഈ വർഷം കുട്ടികൾക്കായി ജൂണ്‍ മാസം 2ആം  തീയതി  ദേശിയ അടിസ്ഥാനത്തിൽ സെമി-ക്ലാസ്സിക്കൽ ഡാൻസ് ഫെസ്റ്റ് "ചിലംബോലിയാട" ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും ബാഡ്മിന്റ്റൻ ചാമ്പ്യൻ ഷിപ്പും ഏർപ്പെടുത്തതിയിട്ടുണ്ട്. ഈ വർഷം നവംബർ മാസത്തിൽ   "ദരസന്ധ്യ " എന്നാ പേരിൽ എവിടുത്തെയും മാഞ്ചസ്റ്ററിലെയും പരിസര പ്രദേശത്തും പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട്  ട്രീഫോർട് മലയാളി അസോസിയേഷന്റെ 10ആമത്  വാർഷിക സമാപനം  ഒരു മഹാ സംഭവമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തദവസരത്തിൽ കേരളത്തിലെ ഒരു പ്രമുഖ സംഗീത ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം തന്നെ ടി.എം.എയുടെ സ്വരം എന്ന നാമത്തിലുള്ള സുവനീറിന്റെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. സുവനീർ കൃതികളും പരസ്യങ്ങളും നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടെണ്ടതാണ്.

ഡോ.സിബി: 07903748605,  അഡ്വ. റെൻസൻ:07970470891

 




കൂടുതല്‍വാര്‍ത്തകള്‍.