CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 54 Seconds Ago
Breaking Now

യു.കെ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഏഴാമത് കുടുംബയൂണിറ്റ് "ഗുരുകുലം" വിൽഷയറിൽ.

6170 യു.കെ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഏഴാമത് കുടുംബ യൂണിറ്റ് നിലവിൽ വന്നു.

 ഡിവൈസസിൽ  ചേർന്ന കുടുംബ സംഗമത്തിൽ വെച്ച് യു.കെ ശാഖായോഗം  യൂണിയൻ കമ്മിറ്റി അംഗം ശ്രീമതി.സൗമ്യ ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു.  ശാഖാ മാനേജിംങ്ങ്  കമ്മിറ്റി അംഗം രാജേഷ്‌ നടേപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ്‌ സുജിത്ത് ഉദയൻ ഉദ്ഘാടനം ചെയ്തു.                                    

ശാഖാ മാനേജിങ്ങ്  കമ്മിറ്റി അംഗങ്ങളായ സുരേഷ് തേനൂരാൻ, രഗേഷ്കുമാർ,  സതീശൻ ബ്രിസ്റ്റോൾ, യൂത്ത് മൂവ്മെന്റ്റ് പ്രസിഡന്റ്‌ അർജുൻ അരയകണ്ടി, വനിതാ സംഘം പ്രസിഡന്റ്‌ ശ്യാമള സതീശൻ, സെക്രട്ടറി ഹേമലത സുരേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷ്‌ പൂപ്പാറ, എന്നിവർ പ്രസംഗിച്ചു. "എസ്.എൻ.ഡി.പി യോഗവും കുടുംബ യൂണിറ്റും" എന്ന വിഷയത്തെ ആസ്പഥമാക്കി സുധാകരൻ പാലാ പ്രഭാക്ഷണം നടത്തി. ശാഖയുടെ ഏഴാമത് കുടുംബ യൂണിറ്റിന്റെ പേര് "ഗുരുകുലം" എന്ന് തീരുമാനിച്ച് പ്രഖ്യാപിച്ചു.                                  

കുടുംബ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട് ശ്രീ.ടോണി വിൽഷെയർ സംസാരിച്ചു. ഗുരുകുലം കുടുംബ യൂണിറ്റിന്റെ കൺവീനറായി ശ്രീ.ബൈജു വാസുദേവന്റേയും, ജോയിന്റ് കൺവീനറായി ശ്രീമതി.സജിത രാജേഷിനെയും തിരഞ്ഞെടുത്തു. സമ്മേളനത്തിൽ വെച്ച് ശാഖാ പ്രസിഡന്റ്‌ യു.കെ ശാഖാ യോഗത്തിന്റെ ഒരു വർഷത്തെ പരിപാടികൾ വിശദീകരിക്കുകയും ഗർഷോം ടി.വിക്ക് ശ്രീ.സുജിത്ത് ഉദയന്റെ അഭിമുഖം നൽകുകയും ചെയ്തു. ശ്രീമതി.സജിത രാജേഷ്‌ സ്വാഗതവും, ശ്രീ.ബൈജു വാസുദേവൻ നന്ദിയും പറഞ്ഞു. വിൽഷെയർ ഗുരുകുലം കുടുംബ യൂണിറ്റിന്റെ രണ്ടാമത് യോഗം ഫെബ്രുവരി ഒന്നിന് സ്വിൻഡനിൽ  നടക്കും. 




കൂടുതല്‍വാര്‍ത്തകള്‍.