CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 32 Seconds Ago
Breaking Now

അബ്ദുള്ളാ രാജാവ് കുടുംബം പോലെ സൗദിയെ ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി. ഡോ: സിദ്ദീഖ് അഹമ്മദ്

സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദളള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തിൽ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ: സിദ്ദീഖ് അഹമ്മദ് അനുശോചനം രേഖപ്പെടുത്തി.

ദമ്മാം: സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദളള്ള ബിന്‍ അബ്ദുള്‍ അസീസ് നിര്യാതനായി. അസുഖ ബാധിതനായിരുന്ന അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു ജനതക്ക് തീരാ നഷ്ടം സമ്മാനിച്ച്   വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മരണം.അദ്ദേഹത്തിന് മഅ്ഫിറത്തും, മര്‍ഹമത്തും നല്‍കുമാറാകട്ടെ.. ആമീന്‍

തലയെടുള്ള ലോകനേതാക്കളില്‍ ഒരാളാണ് വിടവാങ്ങിയത്.ജി സിസി രാജ്യങ്ങള്‍ക്ക് ഒരു കാരണവര്‍ നഷ്ടപെട്ട ശൂന്യതയാണ് ഈ മരണം നല്‍കുന്നത്.ലോക ചലനങ്ങള്‍ക്കൊപ്പം നടന്ന് സൗദി അറേബ്യയുടെ വികസന ചരിത്രത്തിലെ അത്യപൂര്‍വ്വമായ ഒരു കാലഘട്ടം സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്.അദ്ദേഹത്തിന്‍െറ ദീര്‍ഘവീക്ഷണത്തിന്‍േറയും, ഉന്നത ചിന്തയുടേയും, ഭരണ നൈപുണ്യത്തിന്‍േറയും പ്രതീകമായി ബാക്കിയാകുന്നത് സമഗ്ര വികസനത്തിന്‍െറ ശിലാഫലകങ്ങള്‍ തന്നെയാണ്..ഒപ്പം ലോകത്തിന്‍െറ വേദനകളില്‍ പങ്കാളിയാകാന്‍ ഓടിയത്തെിയ കാരുണ്യ പൂര്‍വ്വമായ മനസ്സും ,ഇടപെടലുകളുമാണ്.

വിവേകപൂര്‍വ്വമായ ഇടപെടലുകളിലൂടെ  സൗദിയെ സുസ്ഥിരവും,  സാമ്പത്തിക പരവുമായി മുന്നിലത്തെിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഒരു കുടുംബം പോലെ അദ്ദേഹം സൗദിയെ ചേര്‍ത്തുനിര്‍ത്തി.സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ലോകം ആടിയുലഞ്ഞപ്പോള്‍ ദീര്‍ഘ വീക്ഷണത്തിന്‍െറ കടിഞ്ഞാന്‍ കൊണ്ട് രാജ്യത്തെ നിയന്ത്രിച്ച് നിര്‍ത്തുകയും അതിലൂടെ രാജ്യത്തിന് നേട്ടങ്ങള്‍ കൈവരുത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി ശൂറയില്‍ സ്ത്രീകളെ ഉല്‍പെടുത്തികൊണ്ട് അദ്ദേഹം പുതുകാലത്തിന്‍െറ വിപ്ളവ പാതയൊരുക്കി. സ്ത്രീകളുടെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ചു. യുവതയെ പരിഗണിക്കുകയും തിരിച്ചറിയുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം.സാധാരണക്കാരന് വീടൊരുക്കാനും, തൊഴിലൊരുക്കാനും അദ്ദേഹം മറന്നില്ല.‘‘ നിങ്ങള്‍ക്ക് സുഖമാണങ്കില്‍ മാത്രമേ ഞങ്ങള്‍ക്കും സുഖം വരൂ ’’എന്ന് അദ്ദേഹം ജനതയോട് ഏറ്റു പറഞ്ഞു.

 ലോകത്തിന്‍െറ മുന്നില്‍ അഭിമാന പൂര്‍വ്വം സമര്‍പ്പിക്കപെട്ട നിരവധി വിദ്യാഭ്യാസ സമുഛയങ്ങളാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. സാംസ്കാരികതയുടെ  ഉന്നതങ്ങളില്‍ അദ്ദേഹം സൗദിഅറേബ്യയെ കൊണ്ട് നിര്‍ത്തി.പുണ്യ ഗേഹങ്ങളുടെ പരിചാരകന്‍ എന്ന സ്ഥാനം അദ്ദേഹം ചരിത്രത്തിന്‍െറ ഭാഗമാക്കി. ഇരുഹറമുകളിലും ഭാവിയെ മുന്നില്‍കണ്ട വികസന രേഖകളാണ് അദ്ദേഹം വരച്ചിട്ടത്. വൈവിധ്യ മതനേതാക്കളെ ഉല്‍പെടുത്തി നടന്ന സൗഹാര്‍ദ്ദ ഡയലോഗുകള്‍ ഇസ്ലാമിന്‍െറ മാനവികതയേും, സ്നേഹത്തേയും, സൗഹാര്‍ദ്ദത്തേയും ലോകത്തിന്‍െറ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു.

രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ ഒപ്പം നടന്ന വിദേശികളെ ഏറ്റവും കൂടുതല്‍ പരിഗണിച്ച ഭരണകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് ഇന്ത്യയുമായി മെച്ചപെട്ട ബന്ധങ്ങളാണ് അദ്ദേഹത്തിന്‍െറ കാലത്ത് സൃഷ്ടിക്കപെട്ടത്. രണ്ട് പതിറ്റണ്ടാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഭരണകര്‍ത്താവ് സൗദി സന്ദര്‍ശിച്ചത് മുതല്‍ അത് കൂടുതല്‍ സുദൃഢമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2006 ല്‍ ഇന്ത്യയിലേക്ക് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് എത്തിയ ഓര്‍മ്മകളുടെ മധുരത്തില്‍ നിന്ന് ഇന്നും പ്രവാസികള്‍ മുക്തരായിട്ടില്ല. എന്‍െറ രണ്ടാം വീടാണ് ഭാരതമെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനം എത്ര ഉല്‍പുളകത്തോടെയാണ് പ്രവാസികള്‍ ശ്രവിച്ചത്.സൗദിയിലെ തൊഴില്‍ മേഖലലെ ക്രമപെടുത്തിയ ‘നിതാഖാത്ത’് എന്ന പദം ലോകം ശ്രദ്ധിച്ചത് അതിലെ നിപുണത തന്നെയായിരുന്നു. സ്വന്തം രാജ്യത്തെ ക്രമപെടുത്തുന്നതിലൂടെ പ്രവാസികള്‍ക്ക് അദ്ദേഹം പുതുജീവിതം നല്‍കി.

2006 ല്‍ ജനുവരി 26 ലെ മഞ്ഞുപൊഴിയുന്ന കാലത്തായിരുന്നു അദ്ദേഹം ഇന്ത്യയിലത്തെിയത്.  അതേ ജനുവരിയില്‍ അദ്ദേഹം യാത്രപറഞ്ഞ് പിരിയുമ്പോള്‍ നമ്മുടെ മനസ്സും വിതുമ്പുകയാണ്.മനസ്സിന്‍െറ ആഴത്തില്‍ നിറയുന്ന വേദനയോടെ ഇറാം കമ്പനിയും ആ വേര്‍പാടില്‍ അനുശോചിക്കുകയാണ്. ചെയര്‍മാനും എം ഡി യുമായ ഡോ:സിദ്ദീഖ് അഹമ്മദും  സഹപ്രവര്‍ത്തകരും അബ്ദുള്ളാ രാജകവിന്‍െറ വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.