CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 4 Seconds Ago
Breaking Now

മലയാളി സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു ; സിബിയും റിസമോളും ആശുപത്രിയില്‍ വിശ്രമത്തില്‍

സിബി തോമസ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായ സല്‍കര്‍മ്മമാണ് ചെയ്തത്

യുകെ മലയാളികള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു,ആ പ്രാര്‍ത്ഥന വിജയിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഗയ്‌സ് ആന്റ് സെന്റ് തോമസ് ആശുപത്രിയില്‍ നടന്ന വൃക്കമാറ്റ ശസ്ത്രക്രിയ വിജയമായി.വൃക്ക നീക്കം ചെയ്ത സിബി ആരോഗ്യം വീണ്ടെടുക്കുകയാണ്.വാര്‍ഡിലേക്ക് മാറ്റി.സിബി നല്‍കിയ വൃക്ക ഡോര്‍സെറ്റിലെ റിസമോള്‍ക്ക് ആരോഗ്യം വീണ്ടെടുത്തു നല്‍കുകയാണ്.മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നു.ഈവ്‌ലിന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വിശ്രമിക്കുകയാണ് റിസമോള്‍ ഇപ്പോള്‍.

യുകെ മലയാളികള്‍ക്ക് തന്നെ ഇതൊരു പുതിയ അനുഭവമായിരുന്നു.അമ്പതുകാരനായ സിബി തോമസ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായ സല്‍കര്‍മ്മമാണ് ചെയ്തത് .15കാരിയായ റിസമോളെ കിഡ്‌നി നല്‍കി സഹായിച്ച് ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരുകയായിരുന്നു സിബി.പൊതുപ്രവര്‍ത്തകനായ സിബി തന്റെ ജീവിതത്തിലൂടെ തന്നെ മാതൃകയാകുകയായിരുന്നു.സന്ദര്‍ലാന്‍ഡിലെ പൊതുപ്രവര്‍ത്തകനായ സിബി തോമസ് കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയാണ്.

 

ഒരു കുട്ടിയെ രക്ഷിക്കാന്‍ സിബി മുന്നോട്ട് വന്നതോടെ യുകെ മലയാളികള്‍ ഒന്നടങ്കം ഈ പുണ്യ പ്രവര്‍ത്തിക്ക് പിന്തുണയുമായി പിറകിലുണ്ടായിരുന്നു.പ്രാര്‍ത്ഥനകള്‍ നടത്തി ആത്മവിശ്വാസം പകര്‍ന്ന് എല്ലാവരും ഒരുമിച്ചതോടെ ആ ദൗത്യം പൂര്‍ണ്ണ വിജയമായി.ആത്മവിശ്വാസം പകരാന്‍ ഫാ ഡേവിസ് ചിറമ്മല്‍ എത്തിയതോടെ ഈ കുടുംബങ്ങള്‍ക്ക് കൂടുതല്‍ കരുത്തായി.ചിറമ്മേലച്ചന്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു ഇരുവര്‍ക്കും ഓപ്പറേഷന് വിധേയമാകുന്നതിന് മുമ്പുള്ള കൈമുതല്‍ .അതു ഫലം കാണുകയും ചെയ്തു.ഇരുവരും ആരോഗ്യം വീണ്ടെടുത്ത് വരുകയാണെന്ന് റിസമോളുടെ കുടുംബം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.