CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 2 Seconds Ago
Breaking Now

എൻഎസ് എസ് യു കെ യുടെ 2014-2015 ലെ വാർഷിക പൊതുയോഗം

എൻ എസ്  എസ് യു കെ യുടെ  2014-2015 ലെ  വാർഷിക പൊതുയോഗം 24-01-2015  ൽ ഈസ്റ്റ്‌ ഹാമിലുള്ള സെന്റ്‌ മേരീസ്  ഹാളിൽ വച്ച്  എൻ എസ്  എസ് യു കെ യുടെ ആരാധ്യനായ  പ്രസിഡന്റ്‌  ശ്രീ ശങ്കർപിള്ളയുടെ  അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. പ്രസ്തുത യോഗത്തിൽ  ഈശ്വര പ്രാർത്ഥന , ആചാര്യാനുസ്മരണം  തുടങ്ങിയവക്ക്  ശേഷം  എൻ എസ്  എസ് യു കെ യുടെ വൈസ് പ്രസിഡന്റ്‌ ശ്രീ വിജയകുമാർ പിള്ള  സ്വാഗതവും , സെക്രട്ടറി ശ്രീ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും , ശ്രീ ശങ്കർ പിള്ള  വരവ് ചെലവ്  കണക്കുകൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം പാസ്സാക്കുകയും ചെയ്തു.


എൻ എസ്  എസ് യു കെ യുടെ പുരോഗതിയെപ്പറ്റി വിശദമായ ചർച്ചകൾ നടന്നു, ശേഷം ശ്രീ രാധാകൃഷ്ണൻ നായർ അടുത്ത വർഷത്തേക്കുള്ള  ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള  നടപടികൾ ആരംഭിക്കുകയും , 25 അംഗ ഭരണ സമിതിയെ എതിർപ്പില്ലാതെ തെരഞ്ഞെടുക്കുകയും  ചെയ്തു.  തുടർന്ന്  അനിത നായർ നന്ദി രേഖപ്പെടുത്തിയതോട്  കൂടി  യോഗ നടപടികൾ പര്യവസാനിപ്പിച്ചു .





കൂടുതല്‍വാര്‍ത്തകള്‍.