CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes Ago
Breaking Now

മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നെറ്റ് വിജില്‍ ഫെബ്രുവരി 6 ന്.

മാഞ്ചസ്റ്ററിലെ വിധിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പുതിയതായി നെറ്റ് വിജില്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു.

എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 11.30  വരെയായിരിക്കും നൈറ്റ്  വിജില്‍  ശുശ്രുഷകള്‍  നടക്കുകയെന്ന്  സീറോ  മലങ്കര  ചാപ്ലിന്‍ റവ.  ഫാദര്‍.തോമസ് മടുക്കമൂട്ടില്‍ അറിയിച്ചു.ഫെബ്രുവരി മാസത്തിലെ നെറ്റ് വിജില്‍ 06/02/15  വെള്ളിയാഴ്ച്ചയായിരിക്കും നടക്കുകയെന്ന് പ്രത്യേകം  ഓര്‍മപ്പെടുത്തുന്നു.

ദിവ്യകാരുന്ന്യ നാഥനെ എഴുന്നള്ളിച്ചുവച്ചുകൊണ്ടുള്ള  ആരാധന, ജപമാല സമര്‍പ്പണം,വചന  പ്രഘോഷണം,സ്തുതി  ഗീതങ്ങള്‍, വിശുദ്ധ.കുര്‍ബ്ബാന തുടങ്ങിയവയായിരിക്കും  നെറ്റ്  വിജിലില്‍  പ്രധാനമായും  ഉണ്ടാവുന്നത്.

നെറ്റ്  വിജിലില്‍  പങ്കെടുത്തു അനുഗ്രഹങ്ങള്‍  പ്രാപിക്കുവാന്‍  എല്ലാ  വിശ്വാസികളെയും  റവ.ഫാദര്‍.  തോമസ്  മടുക്കമൂട്ടില്‍  സ്വാഗതം ചെയ്യുന്നു.

നെറ്റ് വിജില്‍ നടക്കുന്ന  ദേവാലയത്തിന്റെ വിലാസം,

ST, ANTHONY'S   CHURCH.

PORTWAY,MANCHESTAR,

M22 0WR.




കൂടുതല്‍വാര്‍ത്തകള്‍.