CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 10 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

ബ്രിസ്‌റ്റോള്‍ എല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 83ാമത് ദുക്‌റോനോ പെരുന്നാള്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി സമുചിതമായി ആഘോഷിക്കുന്നു.

 

2015 ജനുവരി 31ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, 7 മണിക്ക് സുവിശേഷ പ്രസംഗവും, പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 1ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് കൊടി ഉയര്‍ത്തല്‍, പ്രഭാത നമസ്‌കാരം, 11.45ന് ഇടവക വികാരി ഫാ.തോമസ് പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് പരിശുദ്ധ പിതാവിന്റെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയോട്കൂടി പെരുന്നാള്‍ സമാപിക്കും. വിശ്വാസികള്‍ ഏവരെയും നേര്‍ച്ച കാഴ്ചകളോടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ജിയോ (ട്രസ്റ്റി) : 07809548921

 

സാം (സെക്രട്ടറി): 07838895209




കൂടുതല്‍വാര്‍ത്തകള്‍.