CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 24 Seconds Ago
Breaking Now

ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ 2015; അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമം സൗത്താംപ് ടണിൽ....

സംഗീത പ്രേമികളായ യു കെ മലയാളികളുടെ മനസ്സിൽ സംഗീത മധു മഴ ചൊരിയിക്കുവാൻ കലാകാരന്മാരുടെ സംഘടനയായ കല ഹാംപ് ഷെയർ മൂന്നാം വർഷവും ഒരുക്കുന്ന ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ  ഒരുക്കങ്ങൾ സൗത്താംപ് ടണിൽ  നടക്കുന്നു. യു കെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ വളരെ ആവേശപൂർവ്വം  ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ ഭാഗമാകാൻ തയ്യാറാകുന്നു .  2015 ലെ ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ വിജയത്തിനായി ഗായകനും പ്രശസ്ത സംഘാടകനുമായ ഉണ്ണികൃഷ്ണൻ നായർ  ജനറൽ കണ്‍വീനറായി കൊണ്ട്  കലയുടെ ഭാരവാഹികളെയും യു കെ യിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന  നിരവധി സംഘാടകരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപികരിചിരിക്കുന്നു.

ഉണ്ണികൃഷ്ണൻ സൗത്താംപ് ടണ്‍ ജനറൽ കണ്‍വീനറും  കണ്‍വീനർമാരായി  ജിഷ്ണു ജ്യോതി - വിഞ്ചെസ്റ്റർ, ജയ്സണ്‍ ബത്തേരി - വൂൽസ്റ്റണ്‍ , സിബി മേപ്രത്ത് - ബിറ്റെണ്‍ , ചാണ്ടി  ഈരയിൽ - ഹെഡ്ജ് ഏൻഡ് , അനിൽ കുമാർ- ലണ്ടൻ , ഡെന്നിസ് വറീത് - പോർട്സ് മൗത്ത്, വിനോദ് കുമാർ - സന്ദർ ലാൻഡ്‌ ,  മനോജ്‌ പിള്ള - പൂൾ , ജയൻ ആബലി - ബ്ലാക്ക് പൂൾ , ജോയ് അഗസ്തി - ലിവർ പൂൾ , മനു ജനാർ ദ്ധനൻ- ചിച്ചെ സ്റ്റർ , ജയ്സണ്‍ ടോം - ഫെയറാം , ജോർജ്ജ് എടത്വ - ലെസ്റ്റർ  എന്നിവരെയും തെരഞ്ഞെടുത്തു .

സംഗീതത്തെ  ഉപാസിക്കുന്ന കലാകാരന്മാർ മലയാള ചലച്ചിത്ര നാടക വേദികളിലെ കുലപതികൽക്ക് പ്രണാമം അർപ്പിക്കുവാൻസൗത്താംപ് ടണിൽ  ഒന്നിക്കുമ്പോൾ കേട്ട് മറന്ന ഗാനങ്ങൾ  വീണ്ടും ആസ്വദിക്കാനും പുതുതലമുറകൾക്ക്   മലയാള സംഗീത സാമ്രാട്ടുകളുടെ  കാലാതീതമായ സംഗീതം ആസ്വദിക്കാനും ഒരവസരം . കൂടാതെ കലയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ  പങ്കാളി യാകാനവസരം കൂടിയാണ്  കല ഹാംപ് ഷെയർ ഒരുക്കുന്ന ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമം .


ഇതിനോടകം യു കെ യിലെ പ്രശസ്തരും , പ്രഗത്ഭരുമായ നൂറിലേറെ ഗായികാ ഗായകർ കലയുടെ ഈ ധന്യവേദിയിൽ തങ്ങളുടെ സ്വര മാധുരി തെളിയിച്ചിട്ടുണ്ട് . 2015 ലും  അൻപതിലധികം ഗായകാ ഗായകർ ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ വേദിയിൽ എത്തുന്നു  ഒപ്പം ഇരുപതിൽ അധികം നർത്തകരും.

യു കെ യിലെ കലാ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർക്കൊപ്പം  പ്രശസ്തരായ പിന്നണി ഗായകരും , ചലച്ചിത്ര പ്രതിഭകളും ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ  വേദിയിലെത്തും. അതിന്റെ തയ്യാറെടുപ്പുകൾ അണിയറയിൽ തുടരുന്നു ,

തികച്ചും സൗജന്യമായി  സംഘടിപ്പിക്കുന്ന ഈ കലാസന്ധ്യയുടെ പ്രധാന ഉദ്ദേശം   അവശകലാകാരന്മാരെ സഹായിക്കുക എന്നതാണ് .  കഴിഞ്ഞ മൂന്ന് വർഷം കൊണ്ട്  ശ്രീമാൻ വി ഡി രാജപ്പനടക്കം നിരവധി പേർക്ക് സഹായ ഹസ്തം നല്കാൻ കലക്ക്  സാധിച്ചിട്ടുണ്ട് . കാണികളായി എത്തുന്നവർക്ക് നല്കുന്ന സംഭാവനകളും  ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ  അഭ്യുദയാകാംഷികളും സുഹൃത്തുകളും  നല്കുന്ന സംഭാവനകളും ഒന്ന് ചേർത്താണ് കല തങ്ങളുടെ ജീവ കാരുണ്യ പരിപാടികൾ സംഘടിപ്പിച്ച് പോരുന്നത് .

കൂടുതൽ വിവരങ്ങൾക്കായി  ബന്ധപ്പെടുക :-

ജനറൽ കണ്‍വീനർ  ഉണ്ണികൃഷ്ണൻ :- 07411775410

കല പ്രസിഡന്റ്‌  ജിഷ്ണു ജ്യോതി :- 07886942616
2015 may 23 വൈകുന്നേരം  നാല്  മണി മുതൽ ഹെഡ്ജ്  ഏൻഡ്  വില്ലേജ്  ഹാളിൽ ഓൾഡ്‌ ഈസ്‌  ഗോൾഡ്‌  അനശ്വര  ഗാനങ്ങളുടെ  അപൂർവ്വ സംഗമം അരങ്ങേറും.




കൂടുതല്‍വാര്‍ത്തകള്‍.