CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 12 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി ചുമതലയേറ്റു ; ഫാ സജി പുത്തൻപുരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്

മാഞ്ചസ്റ്റർ:    ഷ്രൂഷ്ബറി  രൂപതയിലെ സീറോ മലബാർ സമൂഹത്തെ നയിക്കുവാൻ നിയുക്തനായ റവ ഡോ . ലോനപ്പൻ അരങ്ങാശ്ശേരി  ഇന്നലെ മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ സി സെന്ററിൽ  ചുമതലയേറ്റപ്പോൾ ഒരു പതിറ്റാണ്ട് കാലം മലയാളി സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ ശക്തമായ അടിത്തറ പാകിയശേഷം  പുതിയ ചുമതലയിലേക്ക് മാറുന്ന ഫാ സജി മലയിൽ പുത്തൻ പുരയ്ക്ക്  ഹൃദ്യമായ യാത്ര അയപ്പും നല്കി. ഇന്നലെ വൈകുന്നേരം നാല് മുതൽ പിൽ ഹാളിലെ സെന്റ്‌ എലിസബത്ത്  ദേവാലയത്തിൽ  നടന്ന ആഘോഷപൂർവ്വമായ ദിവ്യ ബലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

റവ ഡോ . ലോനപ്പൻ അരങ്ങാശ്ശേരി  , ഫാ സിബി മലയിൽ പുത്തൻ പുര  തുടങ്ങിയവർ ദിവ്യ ബലിയിൽ  കാർമ്മികരായി. ദിവ്യ ബലി മദ്ധ്യേ  പ്രവാസ ജീവിതത്തിൽ കുടുംബ വിശുദ്ധീകാരണത്തിന്റെ  ആവശ്യകതയെ  ലക്ഷ്യമാക്കി  സംസാരിച്ച ഫാ ലോനപ്പന സഭയുടെയും  സമൂഹത്തിന്റെയും വളർച്ചക്ക്  എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം എന്ന് ആഹ്വാനം ചെയ്തു . 


ദിവ്യ ബലിയെ തുടർന്ന്  ചേർന്ന സമ്മേളനത്തിൽ സണ്‍‌ഡേ സ്‌കൂൾ വിദ്യാ ർത്ഥികൽ പൂച്ചെണ്ടുകൾ നല്കി  ഇരു വൈദീകരെയും സ്വീകരിച്ചതോടെ ഫാ സജി മലയിൽ പുത്തൻ പുര യുടെ പ്രവർത്തനങ്ങൽ ഉൾക്കൊള്ളിച്ച വിഡിയോ  പ്രദർശിപ്പിച്ചു. തുടർന്ന്  ഫാ സജി തുടക്കം കുറിച്ച  സാന്തോം യൂത്ത് മൂവ്മെന്റിനെ   പ്രതിനിധീകരിച്ച്  സ്ഥാപക പ്രസിഡന്റ്‌   അനു സംസാരിച്ചു . തുടർന്ന്  വിവിധ  സംഘടനകൾക്ക് വേണ്ടിയും ഉള്ള ഉപഹാരങ്ങൾ ഫാ സജി മലയിൽ  പുത്തൻപുര  ഏറ്റുവാങ്ങി . സാൻതോം  യൂത്ത് മൂവ്മെന്റ്  സണ്‍‌ഡേ സ്‌കൂൾ അദ്ധ്യാപകർ, ക്വയർ ഗ്രൂപ്പ്  പ്രതിനിധികൾ എന്നിവരും സെന്റ്‌ തോമസ്‌ ആർ സി സെന്ററിന്   വേണ്ടി ട്രസ്റ്റിമാരായ സായി ഫിലിപ്പ്  , രാജു തുടങ്ങിയവർ  ചേർന്ന്  ഉപഹാരങ്ങൾ നല്കി . തുടർന്ന് തനിക്ക് നല്കിയ സ്നേഹ പൂർവ്വമായ യാത്രയയപ്പിന് ഫാ സജി   നന്ദി പറയുകയും , സ്നേഹോഷ്മളമായ വരവേൽപ്പിന്   റവ ഡോ. ലോനപ്പൻ അരങ്ങാശ്ശേരിയും  നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.


കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി  മാഞ്ചസ്റ്റ റിലെ  മലയാളി സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിന്  ഫാ സജി മലയിൽ പുത്തൻ പുര  വഹിച്ച പങ്ക്  എത്രയോ വിലപ്പെട്ടതാണ്‌ . വംശീയ ആക്രമണങ്ങളും അധിക്ഷേപങ്ങളും  നിറഞ്ഞു നിന്ന ആദ്യ കാലങ്ങളിൽ തങ്ങൾ ഇന്ത്യക്കാരാണെന്നും കൃസ്ത്യാനികൾ ആണെന്നും ഇംഗ്ലീഷ് സമൂഹത്തിന് മുന്നില് കാണിച്ചു കൊടുക്കുന്നതിനും വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇവയെ ഇല്ലായ്മ ചെയ്യുന്നതിലും  അദ്ദേഹത്തിന്റെ പങ്ക് ഏറെ വിലപ്പെട്ടതാണ്‌ .  മാഞ്ചസ്റ്റർ തിരുനാളിനോട്‌ അനുബന്ധിച്ച്  നടക്കുന്ന വിഖ്യാതമായ തിരുനാൾ പ്രദക്ഷിണം കണ്‍കുളിർക്കെ കണ്ട് സായൂജ്യം നേടുവാൻ  തദേശീയരായ ഇംഗ്ലീഷ് ജനത റോഡിന്റെ ഇരുവശങ്ങളിലുമായി  അണിചേരുന്നത്  ഇതിന്റെ  മകുടോ    ദാഹരണമാണ് .


കഴിഞ്ഞ ഒൻപത് വർഷങ്ങളായി യു കെ യിലെ ഏറ്റവും വലിയ തിരുനാളായി അറിയപ്പെടുന്നതും രാജ്യത്തിന്റെ  നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന യു കെ മലയാളികളുടെ ആത്മീയ ഉത്സവമാക്കി മാഞ്ചസ്റ്റർ തിരുനാൾ നിലനിർത്തുന്നതിനും ഫാ സജി വഹിച്ചു വന്ന പങ്കിനെ എത്ര പ്രകീർത്തിച്ചാലും  മത്യാവില്ല. കുട്ടികളുടെ ആത്മീയ വളർച്ചക്കായി സെന്റ്‌ മേരീസ് സണ്‍‌ഡേ  സ്‌കൂൾ , സാന്തോം യൂത്ത് മൂവ്മെന്റ് എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ,  ഷ്രൂഷ്ബറി  രൂപതയിൽഎട്ടോളം മാസ് സെന്ററുകൾ സ്ഥാപിക്കുകയും , ഫാമിലി യൂണിറ്റുകൾ  സ്ഥാപിച്ച് ഇടവക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും  ചെയ്ത സജി അച്ഛൻ , വിശുദ്ധരുടെ  തിരുനാളുകൾ സണ്‍‌ഡേ സ്‌കൂൾ വാർഷിക
 ആഘോഷം , ഫാമിലി യൂണിറ്റുകൾ  മാറ്റുരക്കുന്ന  സ്പോർട്സ് ഡേ , ടൂർ പ്രോഗ്രാമുകൾ തുടങ്ങി എണ്ണിയാൽ തീരത്തവിധം മികവാർന്ന  പ്രവർത്തനങ്ങൾ കാഴ്ച വച്ച ശേഷമാണ് പുതിയ  ഉദ്യമത്തിലേക്ക്  ചുവട് വയ്ക്കുന്നത്.  ഷ്രൂഷ്ബറി  രൂപതയിലെ ക്നാനായ  ചാപ്ലയിനായി  ചുമതലയേറ്റ അച്ഛന്  എല്ലാവിധ ആശംസകളും ഇടവക വൃന്ദം  നേർന്നു

 





കൂടുതല്‍വാര്‍ത്തകള്‍.