CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 12 Seconds Ago
Breaking Now

ഫാ സോജി ഓലിക്കൽ നയിക്കുന്ന ധ്യാനം വിഗനിൽ മാർച്ച് 26,27,28 തീയതികളിൽ ....

സുവിശേഷത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്ക്കുന്ന പെസഹാ രഹസ്യം സവിശേഷമാം വിധം പ്രഘോഷിക്കപ്പെടുവാൻ മാർച്ച് 26,27,28 തീയതികളിൽ വിഗനിൽ വച്ച് ഫാ സോജി ഓലിക്കലും സെഹിയോൻ യു കെ ടീം  അംഗങ്ങളും ചേർന്ന്  നയിക്കുന്ന ധ്യാനം നടത്തപ്പെടുന്നു . ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കുവാനും സ്വന്തം ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുവാനും അങ്ങനെ ക്രിസ്തുവിൽ അധിഷ്ഠിതമായ ജീവിതം നയിക്കുവാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
ധ്യാനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച കുട്ടികള്ക്കായുള്ള പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ് .

ധ്യാനത്തിന്റെ സമയ ക്രമം :-

മാർച്ച്  26 വ്യാഴം  10 am - 6 pm
മാർച്ച് 27 വെള്ളി  10 am - 6 pm
മാര്ച്  28 ശനി   10 am - 6 pm

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌  :- Sacred  Heart  Church , Throstlenest  Ave , Wigan , WN 6 7 AS

കൂടുതൽ വിവരങ്ങൾക്ക് :

Salas : 07533818673
Neena  : 07460839496




കൂടുതല്‍വാര്‍ത്തകള്‍.