CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 42 Seconds Ago
Breaking Now

യുകെ മലയാളികള്‍ക്ക് അവയവ ദാനത്തിന്റെ മഹത്വം മനസിലാക്കി നല്‍കാന്‍ ചിറമേൽ അച്ഛനൊപ്പം ഉപഹാര്‍ ''

കിഡ്‌നി ദാനം ചെയ്ത് മാതൃക കാണിച്ച സിബി തോമസിലൂടെ കൂടുതല്‍ പേര്‍ അവയവ ദാനത്തിന് തയ്യാറാവുകയാണ്.

യുകെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് കടന്നുപോകുന്നത് .കിഡ്‌നി ദാനം ചെയ്ത് മാതൃക കാണിച്ച സിബി തോമസിലൂടെ കൂടുതല്‍ പേര്‍ അവയവ ദാനത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ്.ഇവിടെയാണ് 'ഉപഹാറിന്റെ പ്രാധാന്യവും' .ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ചടങ്ങില്‍ ഫാ ഡേവിഡ് ചിറമേല്‍ ഉത്ഘാടനം ചെയ്തു.അവയവ ദാനത്തിനെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം.അവയവദാനത്തിന്റെ മഹത്തായ സന്ദേശം ലോകത്തിനു മുന്നില്‍ വച്ച് തനിക്ക് പരിചയം പോലുമില്ലാത്തയാള്‍ക്ക് വേണ്ടി ആ ത്യാഗം അനുഷ്ഠിച്ച ചിറമ്മേല്‍ അച്ചനും പരിപാടിയില്‍ സജീവമായി.കേരളം മുഴുവന്‍ ഒരു വലിയ സന്ദേശം നല്‍കിയ ചിറമ്മേലച്ചന്‍ യുകെ മലയാളികളേയും ഈ ത്യാഗത്തെ കുറിച്ച് മനസിലാക്കി നല്‍കാന്‍ ശ്രമിക്കുകയാണ്.കിഡ്‌നി ദാനം നല്‍കിയ സിബിയേയും സ്വീകരിച്ച റിസമോളേയും ആത്മവിശ്വാസമേകി ഈ കര്‍മ്മത്തിന്റെ ഭാഗമാക്കിയത് അച്ചനാണ്.തന്റെ ജീവിതം തന്നെ ഒരു നല്ല മാതൃകയാക്കിയ അച്ചന്‍ തന്റെ പ്രസംഗത്തിലുടനീളം പങ്കെടുത്തവര്‍ക്കെല്ലാം കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു.ഒപ്പം അവയവദാനത്തിന്റെ മഹത്വവും അതിന്റെ ഉത്തരവാദിത്വവും വിശദീകരിച്ചു.

ശ്രീ സിബിയെ പോലെ കൂടുതല്‍ പേര്‍ ഈ മഹത്തായ കര്‍മ്മത്തിന്റെ ഭാഗമാകുമെന്നാണ് ഉപഹാറിന്റെ പിന്നണിയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത് .എന്‍എച്ച്എസിന്റെ പിന്തുണയും ഈ കാര്യത്തില്‍ ഉപഹാറിനുണ്ട് .

യുക്മയും ഫോബ്മയും ഒരുമിച്ച് ഈ മുഹൂര്‍ത്തം കൂടുതല്‍ മഹനീയമാക്കി.പലരും ഈ കാര്യത്തില്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട് .ഇതില്‍ പ്രധാനം യുക്മയുടെ പുതിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഈ മഹനീയ കര്‍മ്മത്തിന് സന്നദ്ധത അറിയിച്ചു എന്നതാണ്.ഒപ്പം മറ്റുപലരും ഈ കാര്യത്തില്‍ തയ്യാറെടുക്കുകയാണ്.

ഏഷ്യന്‍ സമൂഹത്തില്‍ നിലവില്‍ 1200ലേറെ പേര്‍ കിഡ്‌നിക്കായി കാത്തിരിക്കുമ്പോള്‍ കൂടുതല്‍ ദാതാക്കളെ കണ്ടെത്തേണ്ടതുണ്ടെന്ന് ഉപഹാര്‍ ട്രസ്റ്റി യായ ഡോ അജിമോൾ പ്രദീപ് പറഞ്ഞു.പ്രമുഖ ക്യാന്‍സര്‍ രോഗ ചികിത്സകന്‍ ഡോ സൈനുള്‍ അബിദീന്‍,എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് സിദ്ദിഖ് പുളിക്കല്‍ ,ഏഷ്യന്‍ ലൈറ്റ് മാനേജിംഗ് എഡിറ്റര്‍ അനുസുദീന്‍,എന്‍എച്ച്എസ് സീനിയര്‍ നഴ്‌സ് ജൈനി ചാക്കോച്ചന്‍,അജിമോള്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

സിബിയെ പോലെ കൂടുതല്‍ പേര്‍ ഈ മഹത്തായ കാര്യത്തിന് മുന്നോട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ചിറമ്മേലച്ചന്‍ പറഞ്ഞു.അവയവ ദാനവും മജ്ജ ദാനവും പ്രോത്സാഹിപ്പിക്കുകയാണ് ഉപഹാറിന്റെ ലക്ഷ്യം.ലോകത്തിന് നല്‍കുന്ന സമ്മാനം എന്ന അര്‍ത്ഥത്തിലാണ് ഉപഹാര്‍ എന്ന പേരെന്നും സിബിയെ പോലെ കൂടുതല്‍ പേര്‍ വന്ന് ഇതു വിജയമാക്കണമെന്നും ഫാ ചിറമ്മേല്‍ പറഞ്ഞു.മതമില്ലാതെ എല്ലാവരും ഒരുമിച്ച് അവയവ ദാനം എന്ന സന്ദേശം എത്തിക്കണമെന്ന് ബ്രിട്ടീഷ് ഹിന്ദു ഫോറം പ്രസിഡന്റ് അസിഫ് സിന്‍ഹ പറഞ്ഞു.മനുഷ്വത്വത്തിന്റെ പേരില്‍ എല്ലാവരും ഈ കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മാഞ്ചസ്റ്റര്‍ ഇമാം സിദ്ധിഖ് ദിവാന്‍ പറഞ്ഞു.

 

മരണമടഞ്ഞപ്പോള്‍ തന്റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്ത ബ്രയാന്‍ സേവ്യറിന്റെ ഭാര്യയേയും കുട്ടിയേയും ചടങ്ങില്‍ ആദരിച്ചു.

ഉപഹാറിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍

 

ജേക്കബ് പ്രദീപ് 07958545003

info@uphaar.org

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.