CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 32 Seconds Ago
Breaking Now

യുകെയില്‍ ശ്രീനാരായണ സാംസ്‌കാരിക സമിതി രൂപീകരിച്ചു. കിരണ്‍ മണി ചെയര്‍മാന്‍,സുധാകരന്‍ പാല കണ്‍വീനര്‍

 യുറോപ്യന്‍ രാജ്യങ്ങളില്‍ ഇദംപ്രഥമമായി ശ്രീ.നാരായണ സാംസ്‌കാരിക സമിതി (ടടട) രൂപീകരിച്ചു. ബ്രിസ്‌റ്റോളില്‍ ചേര്‍ന്ന പൊതുയോഗം കിരണ്‍ മണി  ചെയര്‍മാനായും സുധാകരന്‍ പാലായെ ജനറല്‍ കണ്‍വീനറായും താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു. സംഘടന (എസ് .ത്രീ.യൂ.കെ )എന്നറിയപ്പെടും. 6170 നമ്പര്‍ യൂ.കെ എസ്സ് .എന്‍.ഡി.പി.ശാഖാ യോഗം പ്രസിടന്റ്  സുജിത് ഉദയന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശാഖാ യോഗം സെക്രട്ടറി ശ്രീ. വിഷ്ണു നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂ.കെയില്‍ എന്‍.എച്.എസ്സിലും ഇതര ഗവര്‍മെന്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മുഴുവന്‍ പേരെയും ചേര്‍ത്ത് സംഘടന വിപുലപ്പെടുത്തുവാന്‍ യോഗം  ചെയര്‍മാനെയും കണ്‍വീനരെയും ചുമതലപ്പെടുത്തി .

കിരണ്‍മണി  (ചെയര്‍മാന്‍)

ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയവരില്‍ പ്രമുഖനായ  സരസ കവി മുല്ലൂര്‍  മുല്ലൂര്‍ പതമനാഭപണിക്കരുടെ കുടുംബത്തിലെ ഏറ്റവും ഇളം തലമുറയിലെ അംഗമാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ എന്‍.എച്ച്.എസ്സ് ജീവനക്കാരനായ കിരണ്‍ മണി. ഇദ്ദേഹം പെരുമ്പാവൂര്‍ സ്വദേശിയാണ്.

Mob : 07930655784,07429077824

സുധാകരന്‍ പാല (ജെനറല്‍ കണ്‍വീനര്‍)

മീനച്ചില്‍  എസ.എന്‍.ഡി.പി യുണിയന്‍ കൌണ്‍സിലര്‍, 753നമ്പര്‍ പാലാ ടൌന്‍ എസ്സ്.എന്‍.ഡി പി യോഗം സെക്രട്ടറി, മീനച്ചില്‍ എസ.എന്‍.ഡി.പി യുത്ത് മൂവ്‌മെന്റ് സ്ഥാപക കണ്‍വീനര്‍, ഇടപ്പാടി ശ്രീനാരായണ സേവാ സംഘം സ്ഥാപകന്‍ എന്നീ നിലകളില്‍ മുപ്പതിലേറെ വര്‍ഷത്തെ പരിചയ സമ്പന്നതയോടെ പാലായില്‍ നിന്നും യൂ.കെയിലെത്തിയ പ്രവര്‍ത്തകന്‍ സോമര്‍സെറ്റില്‍ ടോണ്ടന്‍ എന്‍.എച്.എസ്സ് ജീവനക്കാരനാണ് .

Mob :07414608807,01823617937

എന്‍.എച്ച്.എസ്സ്, കൌണ്ടി, ഇതര ഗവര്‍മെന്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും അംഗത്വം പ്രതീക്ഷിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.