CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 47 Seconds Ago
Breaking Now

സന്ദർലാൻഡ്‌ മലയാളി കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം ആഘോഷിക്കുന്നു, ഫെബ്രുവരി 21 ശനിയാഴ്ച ....

സന്ദർലാൻഡ്‌ : പൈതൃകമായി തങ്ങൾക്ക് കിട്ടിയ വിശ്വാസത്തെ എന്നും ഉയർത്തിപ്പിടിച്ച പാരമ്പര്യമാണ് മലയാളി കത്തോലിക്കർക്ക് . സന്ദർ ലാൻ ഡിലെ  മലയാളി കത്തോലിക്കാ  വിശ്വാസികൾ തങ്ങളുടെ  വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാ പിച്ച്  കൊണ്ട് സഭയോടോത്തു ചിന്തിക്കാനും പ്രവർത്തിക്കാനും എന്നും എപ്പോഴും സമയം കണ്ടെത്താറുണ്ട് . സെന്റ്‌ ജോ സഫ് സ്   ഇടവകയോട് ചേർന്ന് നിന്ന് കൊണ്ട് ബഹു ഫാ സജി തോട്ടത്തിലിന്റെ മാർഗ്ഗ നിർദേശത്തിൽ ആത്മീയ ജീവിത പാതയിൽ പാരമ്പര്യ വിശ്വാസത്തോടൊപ്പം കാലാനുസൃതമായ മാറ്റങ്ങളും കൊണ്ട് വരാൻ ശ്രമിക്കാറുണ്ട് .

എല്ലാ വർഷവും നടത്തിവരാറുള്ള പാരിഷ് ഡേ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.15 ന്  ആഘോഷമായ വിശുദ്ധ ബലിയോടെ തുടക്കമാകും . തുടർന്ന്  നടക്കുന്ന ബൈബിൾ ക്വിസ്  ഇടവകയിലുള്ള  നാല് ഫാമിലി യൂണിറ്റുകളുടെ  വാശിയേറിയ പങ്കാളിത്തം കൊണ്ട് സമ്പന്നമാകും . കുട്ടികൾക്ക് മാത്രമായി  ഇത്തവണ ബൈബിൾ ക്വിസ് നടത്തുകയും വിജയികൾക്ക് ട്രോഫിയും  സമ്മാനങ്ങളും നൽകുന്നതുമായിരിക്കും .  ഇടവക വികാരി ബഹു ഫാ  മൈക്കിൽ മക്കോയ്  മുഖ്യാഥിതി ആകുന്ന സമാപന സമ്മേളനത്തിൽ    സന്ദർ ലാൻഡിലെ മലയാള വിശ്വാസ് സമൂഹം ഒന്നടങ്കം പങ്കെടുക്കുമെന്ന് പ്രതീഷിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.