CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 11 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ നൈറ്റ്‌ വിജിലിന് തുടക്കമാകുന്നു : പ്രഥമ നൈറ്റ്‌ വിജിൽ നാളെ ....

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ വിഥിൻ ഷോ  സെന്റ്‌ ആന്റണീസ്  ദേവാലയത്തിൽ നൈറ്റ്‌  വിജിൽ  ശുശ്രൂഷകൾക്ക്  തുടക്കമാകുന്നു. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും 7.30 മുതൽ 11.30 വരെയാണ്  ശുശ്രൂഷകൾ നടക്കുക . ഇതനുസരിച്ച്  ആദ്യ  നൈറ്റ്‌  വിജിൽ  ശുശ്രൂഷകൾ നാളെ നടക്കും .

ദിവ്യ കാരുണ്യ ആരാധന , ജപമാല , വചന പ്രഘോഷണം , വിടുതൽ ശുശ്രൂഷ, വിശുദ്ധ കുർബ്ബാന , കുമ്പസാരം എന്നിവ ഉണ്ടായിരിക്കും . ശുശ്രൂഷകൾക്ക്  സീറോ മലങ്കര ചാപ്ലയിൻ  ഫാ തോമസ്‌ മടുക്കമൂട്ടിൽ നേതൃത്വം  നല്കും. ആദ്യ വെള്ളിയാഴ്ചകളിലെ  നൈറ്റ്‌ വിജിൽ ശുശ്രൂഷകളിൽ പങ്കെടുത്തു ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ തോമസ്‌ മടുക്കമൂട്ടിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :-

രാജു ചെറിയാൻ :- 07443630066 ,  എബി  : 07445414442


പള്ളിയുടെ വിലാസം :- സെന്റ്‌ ആന്റണീസ്  ചർച്ച് , പോർട്ട്‌ വേ ,  മാഞ്ചസ്റ്റർ M 220 WR 




കൂടുതല്‍വാര്‍ത്തകള്‍.