CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 22 Seconds Ago
Breaking Now

മാഞ്ചസ്റ്റർ നെറ്റ് വിജിൽ ഇന്ന് ....

മാഞ്ചസ്റ്ററിലെ   വിധിൻഷോയിൽ  സെന്റ്‌  ആന്റണീസ്  ദേവാലയത്തിൽ  ഇന്ന്  മുതൽ  (06/02/2015)   മാസത്തിലെ  ആദ്യത്തെ  വെള്ളിയാഴ്ചകളിൽ  നെറ്റ്   വിജിൽ    പ്രാർത്ഥനാനിർഭരമായി  തുടക്കം   കുറിക്കുന്നു

 ഇന്ന്   രാത്രി  7.30 ന് ആരംഭിക്കുന്ന   നെറ്റ്  വിജിൽ  സർവ്വീസ്   രാത്രി   11.30 ന് അവസാനിക്കും.   ജപമാല  സമർപ്പണം,  സ്തുതി  ഗീതങ്ങൾ,  വചന  പ്രഘോഷണം,   ദിവ്യ കാരുണ്യ  നാഥനെ  എഴുന്നള്ളിച്ചുവച്ചുകൊണ്ടുള്ള  ആരാധന,  തുടങ്ങി  വിശുദ്ധ കുർബ്ബാനയോടെ  അവസാനിക്കും.

ആത്മീയ ചൈതന്യം  നിറഞ്ഞു  കവിയുന്ന   സെന്റ്‌ ആന്റണീസ്  ദേവാലയത്തിൽ  നടക്കുന്ന   നെറ്റ്  വിജിലിൽ  പങ്കെടുത്തു   ആന്തരീക  സൗഖ്യവും  രോഗ  ശാന്തിയും  തുടങ്ങി   എല്ലാവിധ  അനുഗ്രഹങ്ങളും  യേശു    നാഥനിൽ  നിന്നും   പ്രാപിക്കുവാൻ  എല്ലാ  വിശ്വാസികളെയും  റവ.ഫാദർ. തോമസ്‌  മടുക്കമൂട്ടിൽ  സന്തോഷപൂർവ്വം   സ്വാഗതം  ചെയ്യുന്നു.

അടുത്ത  മാസത്തെ   നെറ്റ്  വിജിൽ  2015  മാർച്ച്‌  മാസം  6 ന്  ആദ്യ വെള്ളിയാഴ്ച്ചയായിരിക്കുമെന്ന്  നെറ്റ്  വിജിലിന്   നേതൃത്വം   കൊടുക്കുന്ന   സീറോ   മലങ്കര   ചാപ്ലിൻ  റവ.  ഫാദർ തോമസ്‌  മടുക്കമൂട്ടിൽ  അറിയിച്ചു.
 
നെറ്റ് വിജിൽ നടക്കുന്ന  ദേവാലയത്തിന്റെ  വിലാസം: -

 ST. ANTHONY'S   CHURCH  PORTWAY,MANCHESTAR,  M22 0WR




കൂടുതല്‍വാര്‍ത്തകള്‍.