CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 26 Minutes 1 Seconds Ago
Breaking Now

സെന്റർ ഫോർ ഫാർമേഴ്സ് ഗൈഡൻസ് പി സി ജോസഫ് എക്സ് എം എൽ എ ചെയർമാൻ ....

കൊച്ചി : കൊച്ചിയിൽ ചേർന്ന കേരളത്തിലെ വിവിധ കർഷക പ്രസ്ഥാനങ്ങളുടെ  നേതൃ സമ്മേളനം സെന്റർ ഫോർ ഫാർമേഴ്സ്  ഗൈഡൻസ്   ആൻഡ്‌  റിസർച്ചിന് രൂപം കൊടുത്തു. പി സി ജോസഫ്  എക്സ് എം എൽ എ ചെയർമാനും , മാനുവൽ തോമസ്‌  എക്സിക്ക്യൂട്ടീവ്  സെക്രട്ടറിയുമായി  നിയമിക്കപ്പെട്ടു .

ഇൻ ഫാം  , ഹൈറേഞ്ച്  സംരക്ഷണ സമിതി , പശ്ചിമഘട്ട ജന സംരക്ഷണ സമിതി , കുട്ടനാട്  വികസന സമിതി , കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി  ഫെഡറേഷൻ , ദേശീയ കർഷക  സമാജം , സനാതനം കർഷക സമിതി , കർഷക വേദി ,വെസ്റ്റേണ്‍ ഘട്ട്  പീപ്പിൾസ് പ്രൊട്ടക്ഷൻ കൗണ്‍സിൽ , പരിയാരം കർഷക സമിതി , ദേശീയ കർഷക സമിതി , തീരദേശ പ്രസ്ഥാനമായ കടൽ , കാഞ്ഞിരപ്പുഴ  മലയോര സംരക്ഷണ സമിതി , കേരള കർഷക സംഘം , സംസ്ഥാന ഇ എഫ് എൽ പീഡിത കൂട്ടായ്മ എന്നീ കർഷക സാമൂഹ്യ പ്രസ്ഥാനങ്ങളാണ് ഈ സെന്ററുമായി  ബന്ധപ്പെട്ടുള്ളത് . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക സംബന്ധ നിയമങ്ങൾ, ഓർഡിനൻ സുകൾ , ഓർഡറുകൾ, വിവിധ കാർഷിക പദ്ധതികൾ എന്നിവയെക്കുറിച്ച്  സമഗ്രമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത കർഷക പ്രസ്ഥാനങ്ങൾക്ക് മാർഗ്ഗ  നിർദ്ദേശം  നല്കുകയാണ്  സെന്റർ ഫോർ ഫാർമേഴ്സ്  ഗൈഡൻസ്   ആൻഡ്‌  റിസർച്ചിന്റെ  ലക്‌ഷ്യം .




കൂടുതല്‍വാര്‍ത്തകള്‍.