CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 36 Seconds Ago
Breaking Now

കേംബ്രിഡ്ജ് എസ് എൻ ഡി പി ശാഖാ (6196) യുടെ അഞ്ചാം വാർഷികവും വിഷു ആഘോഷവും ....

കേംബ്രിഡ്ജ്  എസ് എൻ ഡി പി  യുടെ കീഴിലുള്ള എല്ലാ കുടുംബ യൂണിട്ടുകളുടെയും  നേത്രുത്വത്തിൽ  ശാഖയുടെ  അഞ്ചാം  വാർഷികവും  വിഷു ആഘോഷവും സംയുക്തമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ശ്രീ നാരായണീയരേയും  സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു. ഈ വരുന്ന ഏപ്രിൽ പതിനൊന്നാം തീയതി രാവിലെ 9.30 മുതൽവൈകിട്ട്  5.30 വരെ  നടക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച്  വിഷുക്കണിയും  വിവിധ കുടുംബ യൂണിറ്റുകളുടെ കലാപരിപാടികളും  പ്രഭാഷണവും  കുട്ടികളുടെ നൃത്തവും , പാട്ടും കൂടാതെ വിഷു സദ്യയും ഉണ്ടായിരിക്കുന്നതാണ് . ഇതോടനുബന്ധിച്ച്  പുതിയ അംഗങ്ങളുടെ അംഗത്വവിതരണവും  നടത്തുന്നതാണ്.

കേംബ്രിഡ്ജ്  എസ് എൻ ഡി പി  ശാഖാ ഈ കാലയളവിനുള്ളിൽ   സുത്യർഹമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട് . ശാഖയുടെ  മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ മുഖ്യ രക്ഷാധികാരി  കൂടിയായ ബഹുമാനപ്പെട്ട ശ്രീ വെള്ളാപ്പള്ളി  നടേശന്റെ എല്ലാ  സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട് . എല്ലാ ശ്രീ നാരായണീയരും  ഈ ആഘോഷത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ  അഭ്യർത്ഥിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക്    സന്ദർശിക്കുക :-  wwww.sndpcambridge.co.uk

വേദിയുടെ അഡ്രസ്‌ :- Swavesey Village Hall, High Street, Swavesey. Cambridge CB24 4QU

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക :-

സനൽ :- 0790853184
കിഷോർ:- 07533868372




കൂടുതല്‍വാര്‍ത്തകള്‍.