CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 39 Seconds Ago
Breaking Now

സിസ്റ്റർ മീനക്ക് ഭവനമൊരുങ്ങി ; നിത്യാരാധനക്ക് തിങ്കളാഴ്ച തുടക്കം ...

യു കെ മലയാളികൾക്ക് പരിചിതമായ വ്യക്തിത്വമാണ് ഡോ സിസ്റ്റർ മീന . മാതൃ തുല്യമായ വാത്സല്യത്തോടെ ഏവരെയും സ്വീകരിക്കുന്ന സിസ്റ്റർ മീന സെഹിയോൻ യു കെ യുടെ സജീവ പ്രവർത്തകയാണ്.

നാല്പത് വർഷത്തിലധികം യു കെ യിൽ ഡോക്ടറായി  സേവനമനുഷ്ടിച്ചു . എം എസ് ജെ സഭാംഗമായ  ഡോ സിസ്റ്റർ മീന ഔദ്യോഗിക ജോലിയിൽ നിന്നും  വിരമിച്ചതിന്‌ ശേഷം സെഹിയോൻ യു കെ യുടെ സജീവ സാന്നിധ്യമാണ് . കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ  വരെ ഏവരെയും  നിറ മന്ദഹാസ ത്തോടെ സ്വീകരിക്കുകയും  ഏത് കുടുംബ പ്രശ്നങ്ങൽക്കും ശാശ്വതമായ  പരിഹാരം കാണുന്നത് വരെ ത്യാഗ പ്രാർത്ഥനകൾ നടത്തുന്ന സിസ്റ്റർ മീനക്ക്  ബർമിങ്ങ് ഹാം അതിരൂപത സെക്രട്ട്  ഹാർട്ട് ആൻഡ്‌ സെന്റ്‌   മാർഗരറ്റ് മേരി ചർച്ചിന്റെ അടഞ്ഞു കിടന്ന വൈദീക മന്ദിരം ആത്മീയ ശുശ്രുഷകൾക്കായി  നല്കി , ഇതുവഴി  സിസ്റ്റർ മീനക്ക് തന്റെ പ്രേക്ഷിത പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജ്വസ്വലമാക്കുവാൻ  സാധിക്കും.

ബർമിങ്ങ് ഹാം അതിരൂപത ചാ പ്ലയൻസിയിൽ  നിന്നും ഫാ സോജി  ഓലിക്കൽ സ്ഥാന     ന്നതോടെ  ബർമിങ്ങ് ഹാം അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന  സെഹിയോൻ യു കെ യുടെ പ്രവർത്തനങ്ങൾക്ക്   തീഷ്ണതയേറുവാനും   പരിശുദ്ധാതമാ  അഭിഷേകത്തിൽ ദൈവീക വചനങ്ങൾ സ്വാംശീകരിക്കുവാനും അതുവഴി വിശുദ്ധ കുടുംബ ജീവിത ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി   സെക്രട്ട്  ഹാർട്ട് ആൻഡ്‌ സെന്റ്‌   മാർഗരറ്റ് ദേവാലയത്തിൽ സിസ്റ്റർ മീനയുടെ നേതൃത്വത്തിൽ ഇനി മുതൽ എല്ലാ ദിവസവും നിത്യാരാധന നടക്കും.

ബർമിങ്ങ് ഹാം അതി രൂപത നല്കിയ മന്ദിരത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനും രണ്ടാം ശനിയാഴ്ചയുടെ ഒരുക്ക ശുശ്രുഷയും  മന്ദിരത്തിന്റെ  വെഞ്ചിരിപ്പ് കർമ്മവും ഫാ സോജി ഓലിക്ക ലിന്റെ  കാർമ്മികത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒൻപതര വരെ നടക്കും.  തുടർന്ന്  365 ദിവസവും നിത്യാരാധന ഉണ്ടായിരിക്കും.   നിത്യാരാധനയുടെ  പൂർണ്ണ ചുമതല  സിസ്റ്റർ മീനയ്കാണ്. ദമ്പതികൾക്കും  യുവതികൽക്കും താമസ   സൗകര്യം ലഭ്യമാകും.




കൂടുതല്‍വാര്‍ത്തകള്‍.