CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 37 Seconds Ago
Breaking Now

യുവ ജനങ്ങൾക്ക് ആവേശമാകുവാൻ ജോണ്‍ സ്റ്റെയിൻസ് രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ...

ബ്രാഡ് ഫോർഡ് : ക്രിസ്തുവിൽ നവജീവിതം വിശുദ്ധിയോടെ രൂപപ്പെടുത്താനും  സുവിശേഷങ്ങളിലൂടെ ദൈവീക ആനന്ദം അനുഭവിച്ചറിയുവാനും  സത്യാ മാർഗ്ഗത്തിൽ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്, സമാധാനത്തിന്റെ പാദരക്ഷകൾ അണിഞ്ഞ്  ദുഷ്ടാരുചിയുടെ  കൂരമ്പ്‌ തകർക്കുന്ന മൂർച്ചയേറിയ  വിശ്വാസ പരിച്ചയെടുത്ത് രക്ഷയുടെ പട തൊപ്പി അണിയുന്ന യുവജനങ്ങളെ  ആവേശഭരിതമാക്കുവാൻ  രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ ജോണ്‍ സ്റ്റെയിൻസ്  യുവജന ശുശ്രൂഷകൽക്ക്  നേതൃത്വം നല്കും..

ഇന്ന് പാശ്ചാത്യ ലോകത്ത്   എല്ലാ മാസവും നടത്തപ്പെടുന്ന കത്തോലിക്കാ സഭയുടെ  ഔദ്യോഗിക  കാത്തലിക് കണ്‍വെൻഷനുകളിൽ  ഒന്നാണ്  ബർമിങ്ങ് ഹാമിൽ നടത്തപ്പെടുന്ന സെഹിയോൻ കാത്തലിക്   കണ്‍വെൻഷൻ. യു കെ മലയാളികളുടെ വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തുകയും കുടുംബ നവീകരണത്തിന് മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ ഫാ സോജി ഓലിക്കലും ഫാ ആൻ കോസും നേതൃത്വം നല്കും .

ശനിയാഴ്ച രാവിലെ എട്ടിന്  ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെൻഷനിൽസുഖദായക  ശുശ്രൂഷകൾ , കുമ്പസാരം , ദിവ്യബലി , സ്പിരിച്വൽ  ഷെയറിംഗ് , ദിവ്യകാരുണ്യ  ആരാധന എന്നിവ ഉണ്ടായിരിക്കും   97474435   പ്രധാന ഹാളിൽ മലയാളത്തിലും അനുബന്ധ ഹാളിൽ ഇംഗ്ലീഷിലുമാണ്  വചന ശുശ്രൂഷകൾ  നടക്കുന്നത് . കുട്ടികൾക്കും യുവജനങ്ങൾക്കും പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ധ്യാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് .

വിലാസം :- Bethel Convention Centre ,B 70, 7JW




കൂടുതല്‍വാര്‍ത്തകള്‍.