CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 3 Seconds Ago
Breaking Now

'' ദാഹിക്കുന്ന ചെങ്കോലു"മായി ജിം തോമസും സംഘവും ... എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ '' ഓര്‍മ്മയില്‍ ഒരു ശിശിരം '' ഫെബ്രുവരി 15 ന്.

ലെസ്റ്റെറിൽ അരങ്ങേറുന്ന ഓര്‍മ്മയില്‍ ഒരു ശിശിരത്തിലൂടെ യു.കെ മലയാളികൾക്ക് ഒരു മികച്ച നാടക സൃഷ്ടികൂടി ആസ്വദിക്കാം നോട്ടിങ്ഹാം 'സംഘചേതന'യുടെ '' ദാഹിക്കുന്ന ചെങ്കോല്‍ ''.

കാലത്തിന്റെ ഹൃദയവേദിയില്‍ അനശ്വരമായി നിലകൊള്ളുന്ന ബൈബിള്‍ നാടകം' ദാഹിക്കുന്ന ചെങ്കോല്‍' വീണ്ടും അരങ്ങിലെത്തുന്നു. സര്‍ഗവേദി യു കെയുടെ 'ഓര്‍മയില്‍ ഒരു ശിശിരം' എന്ന സ്‌റ്റേജ് ഷോയോടനുബന്ധിച്ചാണ് അന്തരിച്ച പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോസിന്റെ പ്രശസ്തമായ ഈ നാടകം വീണ്ടും ആസ്വാദകരുടെ മുന്നിലെത്തുന്നത്.

റോമന്‍ സാമ്രാജ്യം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന നീറോ ചക്രവര്‍ത്തിയുടെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. 16 ആം വയസ്സില്‍ ചക്രവര്‍ത്തിയായി, കേവലം 13 വര്‍ഷം മാത്രം ഭരണം നടത്തിയ നീറോയുടെ ഭരണകാലം സംഭവബഹുലം ആയിരുന്നു. ആദ്യകാലങ്ങളില്‍, കഴിവുറ്റ ഭരണാധികാരി എന്ന പേരെടുത്ത നീറോ, പിന്നീട്, സ്വയം ദൈവം ആയി പ്രഖ്യാപിച്ചു. ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്‌ക്കെതിരെ തിരിഞ്ഞ നീറോയ്ക്ക് തിരിച്ചടികളായിരുന്നു ഫലം.

 നോട്ടിങ്ഹാം 'സംഘചേതന' തിയറ്റേഴ്‌സ് ആണ് നാടകം പുതിയ ഭാവങ്ങള്‍ നല്‍കി അരങ്ങിലെത്തിക്കുന്നത്.  ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നാടകം അവതരിപ്പിക്കുന്നത്.ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങേറുന്ന ഈ നാടകത്തില്‍ ജിം തോമസ് കണ്ടാരപ്പളി തന്നെ ആണ് നീറോയുടെ വേഷം ചെയ്യുന്നത്.കൂടാതെ, ഡിക്‌സ് ജോര്‍ജ്, മനോജ് നായര്‍, സാജന്‍ അറക്കല്‍, റെജി ജോര്‍ജ്, ജോമോന്‍ ജോസ് എന്നിവരും വേദിയില്‍ വേഷം ഇടുന്നു. പിന്നണിയില്‍ അഭിലാഷ് തോമസ് ആരൊംകുഴിയിലിനെ കൂടാതെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് സിനോ ശ്രുതി ഗാനമേളയും, കനെഷിയസും ആണ്. ഏതാണ്ട് ഒരു മണിക്കൂറിലധികം നീളുന്ന മനോഹരമായ ഈ ബൈബിള്‍ നാടകം കാണുവാന്‍ ഏവര്‍ക്കും സ്വാഗതം.

സര്‍ഗ്ഗവേദിയുടെ പ്രഥമ പരിപാടി 'ഓര്‍മ്മയില്‍ ഒരു ശിശിരം' മൂന്നു മണിക്കൂര്‍ സ്‌റ്റേജ് ഷോ ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററില്‍ നടത്തുന്നു.താള മേളങ്ങളുടെ അകമ്പടിയും ശ്രുതി മധുരങ്ങളായ ഗാനങ്ങളുമൊക്കെയായി കുറേ സൃഷ്ടികള്‍ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു മികവുറ്റ വിരുന്നു.ഒരു പൗണ്ട് നല്‍കി മൂന്നു മണിക്കൂര്‍ പരിപാടി ആസ്വദിക്കാം.കലകളെ വിലയിരുത്താം,കലാകാരന്മാരെ അംഗീകരിക്കാം...

നാടകം കൊണ്ട് മാത്രം ഒതുങ്ങുന്നതല്ല സര്‍ഗ്ഗവേദിയുടെ കലാ സൃഷ്ടികള്‍.കുറേ കലാകാരന്മാര്‍ ഒരുമിച്ച് ഒരു മികച്ച കലാസൃഷ്ടിയുണ്ടാക്കുകയാണിവിടെ. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഉണ്ണിമേനോന്‍ പാടിയ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി, ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം, ശാസ്ത്രീയ നൃത്തം, മാജിക് ഷോ, കവിതാ പാരായണം, ഹാസ്യ കഥാപ്രസംഗം, ആനുകാലിക രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന സ്‌കിറ്റ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് .

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യു.കെ.യില്‍ കലാ രംഗത്ത് അറിയപ്പെടുന്ന 'ലിറ്റില്‍ ഏഞ്ചല്‍സ്' (പിപ്പ്‌സ് കുട്ടികള്‍), ജിം തോമസ് കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ നാടക രംഗത്ത് സജീവപ്രവര്‍ത്തനം നടത്തുന്ന 'നോട്ടിംഗ്ഹാം സംഘചേതന', യു.കെ.യില്‍ മലയാളി കുടിയേറ്റം ഇത്രയേറെ വ്യാപകമല്ലാതിരുന്ന സമയത്ത് മലയാള നാടക പ്രസ്ഥാനങ്ങളുടെ അമരത്ത് നിന്ന് മലയാളി സംസ്‌കൃതിയുടെ പാഠഭേദങ്ങള്‍ രംഗത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായ ശശി എസ്. കുളമട, കരാക്കെ/ ട്രാക്ക് ഒഴിവാക്കി സാബുവിന്റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ സാന്നിധ്യത്തില്‍ ഫാ.ആബേല്‍ നൈറ്റ് സംഘടിപ്പിച്ച 'ലെസ്റ്റര്‍ ലൈവ്', കീ ബോര്‍ഡിസ്റ്റ് സിജോ ചാക്കോ, 'ശ്രുതി ഗാനമേള' (സിനോ ലൈറ്റ് ആന്‍ഡ് സൗണ്ട്) കൂടാതെ യു.കെ.യില്‍ വര്‍ഷങ്ങളായി അറിയപ്പെടുന്ന ബഹുമുഖ പ്രതിഭ കനെഷ്യസ് അത്തിപ്പൊഴിയില്‍, മജീഷ്യന്‍ മുരളീ മുകുന്ദന്‍, യു.കെ. മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജേക്കബ് കോയിപ്പള്ളി, ഹരീഷ് നായര്‍, സിനിമാ രംഗത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടിട്ടും പ്രമേയങ്ങളില്‍ നിന്ന് കാലിടറാതെ ധൈര്യ സമ്മേതം വെള്ളിത്തിരയില്‍ എത്തിച്ച ബിനോ അഗസ്റ്റിന്‍, സിന്ധു, എല്‍ദോ, സിനിമാട്ടോഗ്രാഫിയില്‍ വിദഗ്ദ്ധന്‍ സന്തോഷ് മാത്യു, ആന്റണി മിലന്‍ സേവ്യര്‍, ജിസ്‌മോന്‍ പോള്‍, സജീഷ് ടോം, അനുഗൃഹീത ഗായകരായ ദീപ സന്തോഷ്, അലീന സജീഷ്, ബിനോയ് മാത്യു, ഹരീഷ് പാലാ, പ്രമോദ് പിള്ള, അജിത്ആനി പാലിയത്ത്, ജൈസന്‍ ലോറന്‍സ്, ദേവലാല്‍ സഹദേവന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മ.

 

സ്ഥലം: 

സെന്റ് ആന്‍ഡ്രൂസ് പാരീഷ് ചര്‍ച്ച് ഹാള്‍, ഓള്‍ഡ് ചര്‍ച്ച് സ്ട്രീറ്റ്, LE2 8ND

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07809211405, 07737061687, 07888723339

 

 




കൂടുതല്‍വാര്‍ത്തകള്‍.