CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 56 Seconds Ago
Breaking Now

യുവജനങ്ങള്‍ക്ക് ആവേശമാകുവാന്‍ ജോണ്‍ സ്‌റ്റെയിന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍

ക്രിസ്തുവില്‍ നവജീവിതം വിശുദ്ധിയോടെ രൂപപ്പെടുത്തുവാനും സുവിശേഷങ്ങളിലൂടെ ദൈവിക ആനന്ദം അനുഭവിച്ചറിയുവാനും സത്യ മാര്‍ഗ്ഗത്തില്‍ അര മുറുക്കി, നീതിയുടെ കവചം ധരിച്ച്, സമാധാനത്തിന്റെ പാദരക്ഷകള്‍ അണിഞ്ഞ്, ദുഷ്ടാരൂപിയുടെ കൂരമ്പ് തകര്‍ക്കുന്ന മൂര്‍ച്ചയേറിയ വിശ്വാസ പരിചയെടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിയുന്ന യുവജനങ്ങളെ ആവേശ ഭരിതരാക്കുവാന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ജോണ്‍ സ്‌റ്റെയിന്‍സ് യുവജന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

ഇന്ന്! പാശ്ചാത്യ ലോകത്ത് എല്ലാ മാസവും നടത്തപ്പെടുന്ന കത്തോലിക്ക സഭയുടെ ഔദ്യോഗിക കാത്തലിക് കണ്‍വെന്‍ഷനുകളില്‍ ഒന്നാണ് ബെര്‍മിംഗ്ഹാമില്‍ നടത്തപ്പെടുന്ന സെഹിയോന്‍ കാത്തലിക് കണ്‍വെന്‍ഷന്‍. യു.കെ മലയാളികളുടെ വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തുകയും കുടുംബ നവീകരണത്തിനു മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. സോജി ഓലിക്കലും ഫാ. ആന്‍കോസും നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ എട്ടിന് ജപമലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ സൗഖ്യദായക ശുശ്രൂഷകള്‍, കുമ്പസാരം, ദിവ്യബലി, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും. പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലുമാണ് വചന ശുശ്രൂഷകള്‍ നടക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

 

 

സ്ഥലം

 

 

Bethel Convention Cetnre

B70 7JW

 

 




കൂടുതല്‍വാര്‍ത്തകള്‍.