CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 41 Seconds Ago
Breaking Now

സിസ്റ്റർ മാർഗരീത്ത വളപ്പിൽ നയിക്കുന്ന ത്രിദിന ആധ്യാത്മിക പ്രഭാഷണവും രോഗശാന്തി ശുശ്രൂഷയും ലിവർപൂളിൽഫെബ്രുവരി 24 ചൊവ്വാ ഴ്ച മുതൽ 26 വ്യാഴം വരെ....

ദൈനംദിന ജീവിതത്തിന്റെ പെടാപ്പാടിൽ നട്ടം തിരിയുന്ന സാധാരണ മനുഷ്യന്റെ ഭൗതികവും ആധ്യാത്മികവും ആയ ജീവിതത്തിൽ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും വേറിട്ട  ഒരു നവ്യമായ ആത്മീയ അനുഭവം നല്കാൻ  സിസ്റ്റർ മാർഗരീത്ത വളപ്പിലയും ഫാദർമൻഫ്രെഡ്  ഹൂബരും ലിവർപൂളിൽ മൂന്ന് ദിവസത്തെ വചന പ്രഘോഷണത്തിനായി എത്തുന്നു.

തന്റെ സ്വത സിദ്ധമായ ലളിത ശൈലിയിൽ, മാതൃ നിർവിശേഷമായ ഊഷ്മളതയിൽ  അഗാധവും പ്രസക്തിയുമുള്ള ആധ്യാത്മികവും ലൗകികവുമായ വിഷയങ്ങൾ അവതരിപ്പിക്കുന്നത്  ഒരു  അസുലഭ അനുഭവമായിരിക്കും .

കഴിഞ്ഞ വർഷം  ബിർമിംഗ് ഹാം  രണ്ടാം ശനിയാഴ്ച  കണ്‍വെൻഷനിൽ   സിസ്റ്റർ നല്കിയ വചന പ്രഘോഷണം തീക്ഷ്ണമായ ഒരനുഭവമായിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ  അടിസ്ഥാന പ്രമാണങ്ങളെയും അവയുടെ ആചരണത്തെയും  അടിസ്ഥാനമാക്കി  ഉള്ള വിഷയങ്ങള അധികരിച്ചാവും ക്ലാസുകൾ എടുക്കുക. രോഗശാന്തി ശുശ്രൂഷയും ഫാമിലി   കൗണ്‍സിലിങ്ങും ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ് . 


നോമ്പ് കാലത്തിനു മുന്നൊരുക്കമായി ,  മനുഷ്യന്റെ പുനർസൃഷ്ട്ടിക്കായി  ഈ മൂന്ന് ദിവസത്തെ അനുഭവങ്ങളിലേക്ക്‌ നിങ്ങൾ ഏവരെയും ക്ഷണിക്കുന്നു.
കൗണ്‍സിലിങ്ങ്  ആവശ്യമുള്ളവർ നേരത്തെ സമയം അറിയിക്കേണ്ടതാണ്.


തീയതി : Tuesday , Feb 2015   Time : 9.00 am to 03.00 pm       
Wednesday, 25 Feb 2015  Time: 9.00 am to 03.00 pm
Thursday  26 Feb 2015   Time: 9.00 am to 03.00 pm

വേദി :  Our Lady’s Bishop Eton Church Woolton Road, Liverpool -L16 8NQ (Near Hope University Park Campus)
 
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക :- 0786 139 1066 / 0757 698 3141 / 07824 669 210




കൂടുതല്‍വാര്‍ത്തകള്‍.