CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 55 Seconds Ago
Breaking Now

ഡെറി സെന്റ്‌ മേരീസ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഭക്തി സാന്ദ്രമായി ....

ഡെറി :  നോർത്തേണ്‍ അയർലണ്ടിലെ  ഡെറി ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഭക്തി സാന്ദ്രമായി . ശനിയാഴ്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ ദേവാലയത്തിൽ നടന്ന തിരുനാൾ തിരു കർമ്മങ്ങളിൽ ഫാ ഫിലിപ്പ്  പനമാക്കൽ , ഫാ ആന്റണി  പെരുമായൻ , ഫാ ജോസ് കറുകയിൽ തുടങ്ങിയവർ കാർമ്മികരായി.


ഇടവക വികാരി ഫാ ജോസഫ്  കറുകയിൽ കൊടിയേറ്റ്  നിർവ്വഹിച്ചതോടെയാണ്  തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത് . ആഘോഷപൂർവ്വമായ തിരുനാൾ കുർബ്ബാനയെ തുടർന്ന്  പരിശുദ്ധ അമ്മയുടെ തിരു സ്വരൂപവും  വഹിച്ചു കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം  നടന്നു. 


പ്രദക്ഷിണത്തെ  തുടർന്ന്  വിശുദ്ധ കുർബ്ബാനയുടെ  ആശിർവാദവും സ്നേഹ വിരുന്നും  നടന്നു. ഇതേ സമയം വിശ്വാസികൾ അടിമ വച്ചും , നേർച്ച കാഴ്ചകൾ അർപ്പിച്ചും പരിശുദ്ധ അമ്മയുടെ  മധ്യസ്ഥം നേടി.  ഇതേ തുടർന്ന്  ഡെറി  വിശ്വ മാതാ  കമ്മ്യൂണിക്കേഷൻസിന്റെ ക്രിസ്തീയ ഗാനമേളയും നടന്നു.  കൈക്കാരന്മാരായ  ആന്റണി ഫിലിപ്പ് , ജോസഫ്  അഗസ്ത്യൻ  എന്നിവരുടെ നേതൃത്വത്തിൽ പാരിഷ്  കൗണ്‍സിൽ അംഗങ്ങളും സണ്‍‌ഡേ സ്കൂൾ അദ്ധ്യാപകരും ഇടവക ജനവും സംയുക്തമായി തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി .


തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്കും  കമ്മിറ്റി അംഗങ്ങൾക്കും  വികാരി   ഫാ ജോസഫ്  കറുകയിൽ  നന്ദി രേഖപ്പെടുത്തി




കൂടുതല്‍വാര്‍ത്തകള്‍.