CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 12 Seconds Ago
Breaking Now

സന്ദർ ലാൻഡ്‌ മലയാളി കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം ആഘോഷിക്കുന്നു ; ഫെബ്രുവരി 21 ശനിയാഴ്ച ....

സന്ദർ ലാൻഡ്‌  : പൈതൃകമായി  തങ്ങൾക്ക് കിട്ടിയ വിശ്വാസത്തെ  എന്നും ഉയർത്തി പിടിച്ച  പാരമ്പര്യമാണ്  മലയാളി കത്തോലിക്കർക്ക് . സന്ദർ ലാണ്ടിലെ മലയാളി കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭയോടോത്ത്  ചിന്തിക്കാനും പ്രവർത്തിക്കാനും എന്നും എപ്പോഴും  സമയം കണ്ടെത്താറുണ്ട് . സെന്റ്‌ ജോസഫ്സ്  ഇടവകയോട്  ചേർന്ന്  നിന്ന് കൊണ്ട്  ബഹു ഫാ സജി തോട്ടത്തിലിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ ആത്മീയ ജീവിത പാതയിൽ പാരമ്പര്യ വിശ്വാസത്തോടൊപ്പം  കാലാ നു സൃതമായ  മാറ്റങ്ങളും കൊണ്ട് വരാൻ ശ്രമിക്കാറുണ്ട്.

എല്ലാ വർഷവും നടത്തി വരാറുള്ള പാരിഷ് ഡേ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.15 ന് ആഘോഷമായ വിശുദ്ധ ബലിയോടെ  തുടക്കമാകും. തുടർന്ന്  നടക്കുന്ന ബൈബിൾ ക്വിസ് ഇടവകയിലുള്ള നാല്  ഫാമിലി  യൂണിറ്റുകളുടെ  വാശിയേറിയ  പങ്കാളിത്തം കൊണ്ട്  സമ്പന്നമാകും . കുട്ടികൾക്ക് മാത്രമായി ഇത്തവണ ബൈബിൾ ക്വിസ് നടത്തുകയും , വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും നല്കുന്നതായിരിക്കും.  ഇടവക വികാരി ബഹു ഫാ മൈക്കിൽമക്കോയ്  മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തിൽ സന്ദർ ലാണ്ടി ലെ മലയാള വിശ്വാസ സമൂഹം ഒന്നടങ്കം പങ്കെടുക്കുമെന്ന്  പ്രതീഷിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.