CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 20 Seconds Ago
Breaking Now

ഈന്തപ്പഴം അച്ചാര്‍

വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.

ചേരുവകള്‍

കുരുകളഞ്ഞ ഈന്തപ്പഴം 1/4 കിലോ

മുളക്‌പൊടി 1 ടേബിള്‍ സ്പൂണ്‍

പച്ചമുളക് 3 എണ്ണം

എണ്ണ 150 ഗ്രാം

കുരുമുളക്‌പൊടി 1/2 ടീസ്പൂണ്‍

ഇഞ്ചി 1 കഷണം

കറിവേപ്പില 2 തണ്ട്

കായപ്പൊടി 1/2 ടീസ്പൂണ്‍

ഉലുവപ്പൊടി 1/2 ടീസ്പൂണ്‍

വെളുത്തുള്ളി 4 എണ്ണം

വിനാഗിരി 150 ഗ്രാം

 

ഉപ്പ് പാകത്തിന്

 

തയ്യാറാക്കുന്ന വിധം

പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റിയതിന് ശേഷം കുരുമുളക്‌പൊടി, മുളക്‌പൊടി, കായപ്പൊടി, ഉലുവപ്പൊടി, വെളുത്തുള്ളി, എന്നിവ ചേര്‍ത്ത് വേവിക്കണം. പിന്നീട് ഈത്തപ്പഴവും പാകത്തിന് ഉപ്പും ചേര്‍ത്ത് 5 മിനിറ്റ് കൂടി വെയ്ക്കണം. ചൂടാറിയതിന് ശേഷം വിനാഗിരി ചേര്‍ക്കുക.