CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 28 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ എ നൈറ്റ് ടു റിമമ്പർ ഏപ്രിൽ 6 ന് ....

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ക്നാനായ  കാത്തലിക് അസോസിയേഷന്റെ യൂത്ത് വിംഗായ  എം .കെ.സി.വൈ.എൽ മാതാപിതാക്കൾക്കായി ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം ഒരുക്കുന്നു ഏപ്രിൽ മാസം ആറാം തീയതി ഉച്ച കഴിഞ്ഞ് മൂന്ന്‌ മുതൽ ടിമ്പർ മെതൊഡിസ്റ്റ്  ചർച്ച് ഹാളിലാണ്  എ നൈറ്റ്  ടു റിമമ്പർ എന്ന പേരിൽപ്രത്യേക ഈസ്റ്റർ പരിപാടി  ക്രമീകരിച്ചിരിക്കുന്നത് .

ഷ്രൂഷ്ബറി  രൂപതാ ക്നാനായ ചാപ്ലിയിൻ പാ സജി മലയിൽ പുത്തൻപുരയുടെ  കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ചേരുന്ന പൊതു സമ്മേളനത്തിൽ  എം .കെ.സി.വൈ.എൽപ്രസിഡന്റ്‌  ഷാലു ജോസ് അദ്ധ്യക്ഷത വഹിക്കും. ഫാ സജി മലയിൽ പുത്തൻപുര , യു കെ കെ സി എ പ്രസിഡന്റ്‌ ബെന്നി മാവേലിൽ , യു കെ കെ സി .വൈ.എൽ പ്രസിഡന്റ്‌ ഷിബിൻ ജോസ് , എം കെ സി എ പ്രസിഡന്റ്‌ സിറിയക്ക് ജയിംസ് തുടങ്ങിയവര സംയുക്തമായി കലാ സന്ധ്യക്ക് തിരി തെളിയിക്കുന്നതോടെ നാല് മണിക്കൂർ തുടർച്ചയായി നടക്കുന്ന കലയുടെ കേളികൊട്ടിന് തിരശീല ഉയരും. യു കെ കെ സി എ ഭാരവാഹികളെയും   യു കെ കെ സി .വൈ.എൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും  തഥവസരത്തിൽ  ആദരിക്കും .

യു കെ കെ സി .വൈ.എൽയൂത്ത് ഫെസ്റ്റിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ മാഞ്ചസ്റ്റർ യൂണിറ്റിലെ നാല്പതോളം വരുന്ന കലാ പ്രതിഭകൾ വിവിധ പരിപാടികളുമായി വേദിയിൽ എത്തിച്ചേരും . കന്യാകുമാരി മുതൽ കാസർകോഡ്  വരെ നീളുന്ന നാടൻ കേരളീയ കലാരൂപങ്ങളും നൃത്ത ദൃശ്യ ആവിഷ്ക്കാരങ്ങളും വ്യത്യസ്തമായ അവതരണ ശൈലിയാലും ഒത്തു ചേരുന്ന കലാ സന്ധ്യയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിച്ച്‌ വരികയാണ് . എം കെ സി വൈ എൽ ഡയറക്ട്ടേഴ്സ് ആയ ജിഷു ജോണ്‍ , ഷൈനി  സജി എന്നിവർ പരിപാടികൾക്ക്  നേതൃത്വം നല്കും.

തിരക്കേറിയ പ്രവാസ ജീവിതത്തിൽ കുടുംബ സമേതം  ഒരു ദിവസം ആനന്ദ പ്രദമാക്കുവാൻ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ ക്നാനായ കുടുംബങ്ങളെയും സെക്രട്ടറി നിമിഷ ബേബി സ്വാഗതം ചെയ്യുന്നു.    




കൂടുതല്‍വാര്‍ത്തകള്‍.