CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലങ്കര കാത്തലിക് വിശ്വാസ പരിശീലന ക്യാമ്പ് വർണ്ണാഭമായി സമാപിച്ചു ...

മാഞ്ചസ്റ്റർ : സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള മാഞ്ചസ്റ്റർ , ലിവർ പൂൾ മിഷനുകളിലെ കുട്ടികൾക്കായി ക്രമീകരിച്ച വിശ്വാസ പരിശീലന ക്യാമ്പ്  കുട്ടികളിൽ പുതിയ ദിശാ ബോധം പകർന്നു നല്കി . യേശു ക്രിസ്തുവിനെ ആഴത്തിൽ അറിയുക അതിലൂടെ സഭയേയും സമൂഹത്തെയും സ്നേഹിക്കുന്നവരാകുവാൻ കുട്ടികൾക്ക് പ്രചോദനം നല്കുക ഇതായിരുന്നു ക്യാമ്പിനെ ലക്‌ഷ്യം. വിഥിൻഷോയിലെ  സെന്റ്‌ എയിഡൻസ്  ദേവാലയത്തിൽ ക്രമീകരിച്ച ക്യാമ്പ് സീറോ ലമങ്കര കത്തോലിക്കാ സഭ ഷൂസ് ബറി  രൂപതാ ചാപ്ലിയിൻ ഫാ തോമസ്‌ മടുക്കമൂട്ടിൽ ഉത്ഘാടനം ചെയ്തു.


ക്ലാസ്സുകൽക്ക് വിനിത ജോബി , ജോബി വർഗ്ഗീസ്  നേതൃത്വം നല്കി. വി കുർബ്ബാനക്കും , മാതാപിതാക്കൽക്കായി ക്രമീകരിച്ച സെമിനാറിന്  ഫാ തോമസ്‌ മടുക്കമൂട്ടിൽ നേതൃത്വം നല്കി. വിശ്വാസ പരിശീലന ക്രമീകരണത്തിനായുള്ള കർമ്മ പദ്ധതിക്കും  രൂപം നല്കി .  മാഞ്ചസ്റ്റർ മിഷൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തുടർന്നുള്ള എല്ലാ മാസവും രണ്ടു ദിവസങ്ങളിലായി വിശ്വാസ പരിശീലന ക്ലാസ്സുകൾ ക്രമീകരിക്കും.

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച 1.30 മുതൽ 3 മണി വരെ  വിഥിൻഷോയിലെ  സെന്റ്‌ ആന്റണീസ് ദേവാലയത്തിലും മാസത്തിലെ നാലാമത്തെ ഞായറാഴ്ച നോർത്തണ്ടനിലെ സെന്റ്‌ ഹിൽഡാസ്  ദേവാലയത്തിലുമായിരിക്കും ക്ലാസ്സുകൾ ക്രമീകരിക്കുക .  ജോബി വർഗ്ഗീസ് , രാജു ചെറിയാൻ , നൈനാൻ സാമുവൽ , എബി തോമസ്‌  എന്നിവർ ക്യാമ്പ്  ക്രമീകരണങ്ങൾക്ക്  നേതൃത്വം നല്കി .

കൂടുതൽ വിവരങ്ങൾക്ക് : ജോബി വർഗ്ഗീസ് :- 07825871317 




കൂടുതല്‍വാര്‍ത്തകള്‍.