CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 43 Seconds Ago
Breaking Now

ദശാബ്ദി നിറവില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; സിബി വേകത്താനം പ്രസിഡണ്ട്, അഡ്വ. റെന്‍സന്‍ തുടിയന്‍പ്ലാക്കല്‍ ജനറല്‍ സെക്രട്ടറി.

 പ്രവര്‍ത്തന മികവില്‍ യു.കെയിലെ പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അസോസിയേഷന്‍റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ കൊണ്ടാടുവാന്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

2015 മാര്‍ച്ച് 7ന് ഫ്ലിക്സ്റ്റന്‍ എക്സ് സര്‍വീസ് മെന്‍സ് ഹാളില്‍ മാഞ്ചസ്റ്ററിലെ സാമൂഹിക സാംസ്കാരിക മത നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ദശ വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒരു വര്‍ഷക്കാലം നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി ജൂണില്‍ ദേശീയാടിസ്ഥാനത്തില്‍ ‘ചിലമ്പൊലി 2015′ സെമി ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ്, മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ടി. എം. എയുടെ സുവനീര്‍ ‘സ്വരം’ പ്രകാശനം എന്നിങ്ങനെ വിവിധ കലാ കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നവംബര്‍ 7ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന പത്താമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനം ‘ദശസന്ധ്യ’ എന്ന്‍ നാമകരണം ചെയ്തിരിക്കുന്നു. ദശസന്ധ്യയില്‍ പ്രമുഖരായ വിശിഷ്ട വ്യക്തികളെയും മലയാളി അസോസിയേഷന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ സംഗീത ട്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാനമേളയും നടക്കുന്നതാണ്.


ദശാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന ടി.എം.എയെ നയിക്കാന്‍ കരുത്തുറ്റ നേതൃനിരയെയാണ് അസോസിയേഷന്‍ അംഗങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച സംഘാടകനും നാടകകൃത്തും അഭിനേതാവുമായ സിബി വേകത്താനം നേതൃത്വം കൊടുക്കുന്ന സംഘടനയില്‍ യു.കെയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. റെന്‍സന്‍ തുടിയന്‍പ്ലാക്കല്‍ ജനറല്‍ സെക്രട്ടറിയായും സാജു ലാസര്‍ വൈസ് പ്രസിഡന്റ് ആയും ഷിജു ചാക്കോ ജോയിന്‍റ് സെക്രട്ടറിയായും ജോര്‍ജ്ജ് തോമസ്‌ ട്രഷറര്‍ ആയും സിന്ധു സ്റ്റാന്‍ലി, ടെസി കുഞ്ഞുമോന്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും ഉള്ള മികച്ച ടീം ആണ് കൂടെയുള്ളത്.


2004 ഡിസംബര്‍ മാസത്തില്‍ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് കൌണ്‍സിലിന് കീഴില്‍ ജീവിച്ച് പോന്നിരുന്ന ചുരുക്കം മലയാളി കുടുംബങ്ങളെ കോര്‍ത്തിണക്കി കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംഘടന ആയി മാറിയിരിക്കുകയാണ്. 2012 ലെ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച അസോസിയേഷനുള്ള അവാര്‍ഡ് നല്‍കി ട്രാഫോര്‍ഡ് മലയാളി അസോസിയേഷനെ ആദരിച്ചു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക വാസനകളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് കൃത്യമായും അടുക്കും ചിട്ടയോടും കൂടി കഴിഞ്ഞ പത്ത് വര്‍ഷക്കാലം കൊണ്ട് നൂറിലധികം പരിപാടികള്‍ നടത്തി കഴിവ് തെളിയിച്ച മാഞ്ചസ്റ്ററിലെ ഏറ്റവും മഹത്തായ പ്രസ്ഥാനമായി മാറുവാന്‍ ടി.എം.എയ്ക്ക് കഴിഞ്ഞു. പത്തിലധികം നാടകങ്ങളാണ് അസോസിയേഷന്‍റെ ‘ട്രാഫോര്‍ഡ് കലാസമിതി’ സിബിയുടെ നേതൃത്വത്തില്‍ നടത്തിയതെന്നത് അഭിമാനാര്‍ഹമായ കാര്യമാണ്.

പത്താം വാര്‍ഷികാഘോഷങ്ങള്‍ വമ്പിച്ച വിജയമാക്കാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അസോസിയേഷന് വേണ്ടി പ്രസിഡന്റ് സെക്രട്ടറി എന്നിവര്‍ അഭ്യര്‍ഥിക്കുന്നു. അസോസിയേഷന്‍ പുറത്തിറക്കുന്ന ‘സ്വരം’ സുവനീറിലേക്ക് സൃഷ്ടികളും പരസ്യവും നല്‍കുവാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക :

സിബി – 07903748605,

അഡ്വ. റെന്‍സന്‍ – 07970470891 




കൂടുതല്‍വാര്‍ത്തകള്‍.