CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 34 Minutes 43 Seconds Ago
Breaking Now

സന്ദർലാണ്ടിലെ ഇടവക ദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ സമാപിച്ചു...

സന്ദർലാൻഡ്‌ :     സന്ദർ ലാണ്ടിന്റെ ആത്മീയ ജീവിതത്തിൽ എന്നും മാറ്റങ്ങൾക്കായി നില കൊണ്ടിരുന്ന മലയാളി കത്തോലിക്കാ സമൂഹം സന്ദർ ലാൻഡ്‌  സെന്റ്‌ ജോസഫ്സ് ദേവാലയത്തിന്റെ അതിർ വരമ്പു കൽ ക്കുള്ളിൽ നിന്ന് കൊണ്ട് തങ്ങളുടെ സാന്നിധ്യവും  സഹകരണവും കൊണ്ട് ആരാധനയിലും മറ്റ് ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി എന്നും എല്ലാ കാലത്തും നിറഞ്ഞു നിന്നിരുന്നു. സാംസ്ക്കാരിക വിശ്വാസ പൈതൃകത്തെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഫെബ്രുവരി 21 ശനിയാഴ്ച പാരിഷ് ഡേ ആയി ആചരിച്ച സന്ദർ ലാൻഡ്‌  മലയാളി കത്തോലിക്കാ സമൂഹം സഭയോടും സംസ്ക്രുതിയോടുമുള്ള തങ്ങളുടെ ആഘോഷമായ ദിവ്യ ബലിയിൽ ന്യൂ കാസ്സിൽ രൂപതാ സീറോ മലബാർ ചാപ്ലിൻ ബഹു ഫാ സജി തോട്ടത്തിലും ബഹു ഫാ സാജുവും മുഖ്യ കാർമ്മികത്വം വഹിച്ചു.


തുടർന്ന്  നടന്ന ബൈബിൾ ക്വിസിൽ ഇടവകയിലെ നാല്  ഫാമിലി ഗ്രൂപ്പുകളുടെ  സജീവവും ആവേശവുമായ പങ്കാളിത്തത്താൽ സമ്പന്നമായി . ആവേശകരമായ കുട്ടികളുടെ ക്വിസിൽ വിജയികളായ സെന്റ്‌ ജോസഫ്സ്  ഫാമിലി ഗ്രൂപ്പിന്  മനോജ്‌ ആൻഡ്‌ ഫാമിലി സ്പോണ്‍സർചെയ്ത മിസ്സിസ്  ആൻഡ്‌ മിസ്റ്റർ തോമസ്‌ പാലക്കൽ മെമ്മോറിയൽ ട്രോഫിയും , രണ്ടാം സ്ഥാനക്കാരായ സെന്റ്‌ ഫ്രാൻസിസ്  ഫാമിലി ഗ്രൂപ്പിന്  എം സി സി സന്ദർലാണ്ടിന്റെ ട്രോഫിയും , മുതിർന്നവരുടെ വിഭാഗത്തിൽ ടോജി  ആൻഡ്‌ ഫാമിലി സ്പോണ്‍സർ ചെയ്ത ട്രോഫി  സെന്റ്‌ അൽഫോൻസ ഫാമിലി യൂണിറ്റിനും , രണ്ടാം സ്ഥാനക്കാരായ സെന്റ്‌ ജോസഫ്സ്  ഫാമിലി ഗ്രൂപ്പിന് എം സി സി സന്ദർ ലാണ്ടിന്റെ ട്രോഫിയും മാറ്റ് സമ്മാനങ്ങളും സന്ദർ ലാൻഡ്‌ സെന്റ്‌ ജോസഫ്സ്  ഇടവക വികാരി ബഹു ഫാ മൈക്കൽ മക്കോയി  വിതരണം ചെയ്തു.

ആഘോഷങ്ങൾക്ക് പരിസമാപ്തിയായി  സൗഹൃദ സംഗമവും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ആത്മീയ ജീവിതത്തിന്റെ ഉയരങ്ങൾ താണ്ടുന്ന സന്ദർ ലാൻഡ്‌ മലയാളി കത്തോലിക്കാ സമൂഹത്തിന് നേതൃത്വം നല്കുന്നത് ബഹു ഫാ സജി തോട്ടത്തിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.