മുൻ വർഷങ്ങളിലേതു പോലെ തന്നെ ഇക്കുറിയും യു കെ യിലെ മലയാറ്റൂർ എന്ന് അറിയപ്പെടുന്ന മാൽവെണ്‍ മലനിരകളിലൂടെ നടന്നു കയറി പാപ പരിഹാരം തേടുന്നതിന് നൂറു കണക്കിന് ആളുകൾ എത്തിച്ചേരും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി രാവിലെ 8 ന് മാൽവെണ്‍ സെന്റ് ജോസഫ് ദേവാലയത്തിൽ ആണ് പീഡാനുഭവ തിരുക്കർമ്മങ്ങൾ ക്ക് തുടക്കമാവുക . തുടർന്നാവും മാൽവെണ്‍ മലനിരകളിലൂടെ പാപ പരിഹാരവും തേടി ഭക്തിയുടെ പാരമ്യത്തിലേക്കുള്ള കുരിശിന്റെ വഴി നടക്കുക. എസ് എം സി വൂസ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുക്കർമ്മങ്ങൾ.
കേംബ്രിഡ്ജ് , ബ്രിസ്റ്റോൾ , കെന്റ് , ബർമിങ്ങ് ഹാം സ്ലൂക്ക് ഓണ്‍ ട്രെന്റ് , ഡെഡ് ലി , ഹെരി ഫോർഡ് തുടങ്ങി യു കെ യുടെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ മുൻ വർഷങ്ങളിൽ മാൽവെണിൽ എത്തിച്ചേർന്നിരുന്നു. ദുഃഖ വെള്ളി തിരു ക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാഗത സംഘം കമ്മിറ്റി ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് :
സന്തോഷ് : 07725208580
ബിജു എബ്രഹാം : 07859890267
ഷോണി : 07931134488