CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 53 Seconds Ago
Breaking Now

ആറാമത് കോതനല്ലൂർ സംഗമം സെപ്റ്റംബറിൽ; മൂന്നു ദിവസം അടിച്ചു പൊളിക്കാൻ സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകും ...

ആറാമത് കോതനല്ലൂർ സംഗമം സെപ്റ്റംബർ 18,19,20 തീയതികളിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റിൽവച്ച് നടക്കും. കുടുംബ സമേതം ഫാം ഹൗസിൽ അടിച്ചു പൊളിക്കുന്നതിനായുള്ള  തയ്യാറെടുപ്പിലാണ്  യു കെ യിലെ കോതനല്ലൂർ നിവാസികൾ . പതിനെട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഒത്തുകൂടി ഞായറാഴ്ച വൈകുന്നേരം വരെ സൗഹൃദം  പങ്കിടും.. വിവിധ കലാ പരിപാടികളും മത്സരങ്ങളും ആയി സംഗമ പരിപാടികൾ ആഘോഷമാക്കി മാറ്റുന്നതിനായുള്ള തയ്യാറെടുപ്പിലാണ്   കമ്മിറ്റി അംഗങ്ങൾ . പ്രവാസി  ആയി ജീവിക്കുമ്പോഴും  പിറന്ന മണ്ണി നോടുള്ള  സ്നേഹവും  സൗഹൃദവും കക്കുന്നതിനും , ബന്ധുമിത്രാതികളെയും , നാട്ടുകാരെയും ഒക്കെ കണ്ടു മുട്ടി  സൗഹൃദം  പങ്കിടുന്നതിനുമായുള്ള സംഗമ പരിപാടികളിൽ മുൻ വർഷങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ പങ്കെടുത്തു വരുന്നു. കഴിഞ്ഞ ജനറൽ ബോഡിയുടെ  തീരുമാന പ്രകാരമാണ് ഇക്കുറി മൂന്ന്‌ ദിവസങ്ങളിലായി വിപുലമായി നടക്കുന്നത് . കൊതനല്ലൂരിലും, പരിസര പ്രദേശങ്ങളില നിന്നുമായി യു കെ യിലേക്ക് കുടിയേറിയിരിക്കുന്ന എല്ലാവർക്കും സംഗമ പരിപാടികളിൽ പങ്കെടുക്കാം . ഇവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെട്ട് മാർച്ച്     എട്ടാം തീയതിക്ക് മുൻപായി പേരുകള രജിസ്റ്റർ ചെയ്യണമെന്ന് സംഗമം കമ്മിറ്റി പ്രസിഡന്റ്‌ മാത്യു പുളിയോരം അറിയിച്ചു.


പേരുകൽ രജിസ്റ്റർ ചെയ്യേണ്ട നമ്പർ സെക്രട്ടറി  സന്തോഷ്‌ ചെറിയാൻ -07403856510 , പി  ആർ ഓ  ബിജു മാത്യു - 07903757122

കോതനല്ലൂർ സംഗമത്തിന്  നവ നേതൃ നിര  :- സ്റ്റോക്ക് ഓണ്‍ ട്രന്റിൽ നടക്കുന്ന ആറാമത് കോതനല്ലൂർ സംഗമം അതി വിപുലമായി നടത്തുന്നതിന്  പുതിയ കമ്മിറ്റി നിലവിൽ വന്നു . കേം ബ്രിഡ്ജിൽ നടന്ന അഞ്ചാമത് സംഗമം ജനറൽ ബോഡിയിലാണ്  പുതിയ ഭാര വാഹികളെ ഐകകണ്ഡേന  തിരഞ്ഞെടുത്തത് . പ്രസിഡന്റ്‌  മാത്യു പുളിയോരം , സെക്രട്ടറി സന്തോഷ്‌ ചെറിയാൻ , വൈസ് പ്രസിഡന്റ്‌  ബിൻസി റോജി , ജോയിന്റ് സെക്രട്ടറി ജിന്റോ മാത്യു , ട്രഷറർ മഞ്ജു ബിനോയി പി ആർഓ ബിജു മാത്യു എന്നിവരെ തെരഞ്ഞെടുത്തു . 




കൂടുതല്‍വാര്‍ത്തകള്‍.