CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 18 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ് കമ്മറ്റി യോഗം കഴിഞ്ഞു. കായിക മേള ജൂണ് 6 ന്; കലാമേള ഒക്ടോബർ 3ന്, ഫാമിലി ഫെസ്റ്റ് ജൂലൈ 12 ന്...

ബോൾട്ടൻ : യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ  പുതിയ ഭരണസമിതിയുടെ ആദ്യ കമ്മറ്റി യോഗം ബോൾട്ടനിൽ  വച്ച് നടന്നു. മിക്കവാറും എല്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ വരും വർഷത്തിലേക്കുള്ള കാര്യ പരിപാടികളെ സംബന്ധിച്ച കാര്യങ്ങൽ ചർച്ച ചെയ്യുകയും തീരുമാനങ്ങൽ എടുക്കുകയും ചെയ്തു. 2015ലെ റീജിയണൽ കായിക മേള ജൂ  ണ്‍ 6 ശനിയാഴ്ചയും, റീജിയണൽ കലാമേള ഒക്ടോബർ 3  ശനിയാഴ്ചയും, റീജിയണൽ ഫാമിലി ഫെസ്റ്റ് ജൂലൈ 12 ഞായറാഴ്ചയും നടക്കുമെന്ന് യോഗ തീരുമാനങ്ങൽ  വെളിപ്പെടുത്തികൊണ്ട് പ്രസിഡന്റ് അഡ്വ സിജു ജോസഫ്  സെക്രട്ടറി ഷിജോ വർഗ്ഗീസ് എന്നിവർ  അറിയിച്ചു.


യുക്മ നോർത്ത് വെസ്റ്റ് കമ്മറ്റിയുടെ അഡ്വൈസർ ആയി യുക്മ മുൻ നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ അലക്സ് വർഗ്ഗീസിനെ യോഗം തിരഞ്ഞെടുത്തു. റീജിയനിലെ ഭാവി പരിപാടികളെ കുറിച്ച് യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്രത്യേകം പ്രത്യേകം സംസാരിക്കുകയും ഓരോ അസോസിയേഷനും യുക്മയുടെ റീജിയണൽ നാഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

ഈ വർഷത്തെ റീജിയണൽ കലാമേള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ ആതിഥ്യം വഹിക്കുമെന്ന് യോഗത്തിൽ ഭാരവാഹികൾ അറിയിച്ചു.ഈ വർഷത്തെ ഫാമിലി ഫെസ്റ്റിൽ ചിത്ര രചനാ മൽസരം ,പഞ്ചഗുസ്തി മൽസരം അതോടൊപ്പം യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ ആദ്യമായി '' IQ ടാലന്റ് കോണ്‍ടെസ്റ്റ് '' നടത്തുവാൻ തീരുമാനിച്ചു. കുട്ടികളിലെ പൊതുവിജ്ഞാനം വികസിപ്പിക്കുകയും കഴിവുള്ളവരെ സമൂഹത്തിന് സമ്മാനിക്കുകയുമാണ് ഈ മത്സരത്തിലൂടെ വിവക്ഷിക്കുന്നത്.

യുക്മയുടെ കീഴിലുള്ള വിവിധ ,ഫോറങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത അതാത് ചുമതലയുള്ളവർ വിശദീകരിചു.യോഗത്തിൽ ജോബ്‌ ജോസഫ് ,ആൽബർട്ട് ജെറോം,തങ്കച്ചൻ എബ്രഹാം (FOP),ജോണ്‍  മൈലാടിയിൽ (വിഗൻ),അഡ്വ സിജു ജോസഫ് (BMA),പോൾസൻ  തോട്ടപ്പിള്ളി ,ടോമി തോമസ് (MMA),അലക്സ് വർഗ്ഗീസ് ,ആൻസി ജോയി (MMCA),ദിലീപ് മാത്യു (RIMA ),ഷാജി വരാക്കുടി ,ലൈജു മാനുവൽ (ഒൾദാം),ഷിജോ വർഗ്ഗീസ് ,സുനിൽ മാത്യു(വാറിഗ്ടണ്‍ ),തമ്പി ജോസ് ,തോമസ് ജോണ്‍  ,ബിനു മൈലപ്ര, ബിജു പീറ്റർ(LIMCA) എന്നിവർ വിവിധ അസോസിയേഷനുകളെ പ്രതിനിധികരിച്ചു യോഗത്തിൽ പങ്കെടുത്തു.

പ്രസിഡന്റ്  അഡ്വ സിജു ജോസഫിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാൻസി മലയാളി ബിനോയി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. തുടർന്ന് നാഷണൽ കമ്മറ്റിയിലെ തീരുമാനങ്ങൾ നാഷണൽ എക്സിക്യുട്ടീവ് അംഗം ശ്രീ ദിലീപ് മാത്യു യോഗത്തിൽ വിശദീകരിച്ചു. പുതിയ റീജിയണൽ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഷിജോ വർഗ്ഗീസ് അവതരിപ്പിക്കുകയും യോഗം ഐക്യകണ്ഡെന പാസാക്കുകയും ചെയ്തു. നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി ആൻസി ജോയി യോഗത്തിൽ യുക്മ ദേശിയ നേതൃത്വത്തിന്റെ  പരിപൂർണ്ണ അറിയിക്കുകയും ചെയ്തു. റീജിയണൽ വൈസ് പ്രസിഡണ്ട് ശ്രീ ജോബ് ജോസഫ് സ്വാഗതവും ട്രഷറർ ശ്രീ ലൈജു മാനുവൽ നന്ദിയും പറഞ്ഞു. യുക്മ റീജിയണൽ കമ്മറ്റിക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പൊതുജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.