CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Seconds Ago
Breaking Now

ഓ ഐ സി സി പ്രവർത്തക കണ്‍വെൻഷൻ മാർച്ച്‌ 22 ന് ക്രോയ്ടോണിൽ ...

ക്രോയ്ടോണ്‍ :ഓ ഐ സി സി യു കെ യുടെ കീഴിലുള്ള വിവിധ റീജിയണുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 22 ന്  ക്രോയ്ടോണിൽ  വച്ച് പ്രവർ ത്തക കണ്‍വെൻഷൻ കൂടാൻ തീരുമാനമായി. കഴിഞ്ഞ ദിവസം ഹൃസ്വ സന്ദർശനത്തിനായി ലണ്ടനിലെത്തിയ യൂറോപ്പ് കോർഡിനേറ്റർ  ജിൻസൻ.എഫ്.വർഗ്ഗീസിനു സറെ റീജിയണ്‍ നല്കിയ സ്വീകരണ യോഗത്തിൽ വച്ച്  കണ്‍വീനർ  ടി.ഹരിദാസാണ്  ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് .

യോഗത്തിൽ  വിവിധ വിഷങ്ങൾ ചർച്ച ചെയ്തു. അടുത്ത് തന്നെ യു കെ സന്ദർശിക്കുന്ന ഓ ഐ സി സി യുടെ ചാർജ്ജ് വഹിക്കുന്ന കെ പി സി സി ജന.സെക്രടറി.എൻസുബ്രമണ്യന്  ഹൃദ്യമായ സ്വീകരണമൊരുക്കുക,താഴെ തട്ടിൽ നിന്നുള്ള പ്രവർ ത്തനം ശക്തമാക്കുക,നോർക്കയുടെ പ്രവർ ത്തനം വ്യാപിപ്പിക്കേണ്ട   മേഖലകൾ  തുടങ്ങി വിവിധ വിഷയങ്ങൾ പ്രവർത്തക കണ്‍ വെൻഷനിൽ ചർച്ചയാകും.  ഇന്ദിരാ ഭവനിൽ കൂടിയ യോഗത്തിൽ ജോയിന്റ് കണ്‍വീനർ മാരായ കെ കെ മോഹൻദാസ്, ലക്സൻ കല്ലുമാടിക്കൽ, ഓ ഐ സി സി ഭാരവാഹികളായ സുജു കെ ഡാനിയേൽ, സുനു ദത്ത്, ബേബിക്കുട്ടി ജോർ ജ്ജ്,  അഷ്‌റഫ്‌, ബൈജു കാരിയിൽ,ജവഹർ, ജയറാം തുടങ്ങിയവർ സ്വീകരണ യോഗത്തിന്  നേതൃത്വം നല്കി.




കൂടുതല്‍വാര്‍ത്തകള്‍.