CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 53 Seconds Ago
Breaking Now

ബെർക്കിൻ ഹെഡിൽ റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി നയിക്കുന്ന ധ്യാനം 10,11 തീയതികളിൽ ....

മാഞ്ചസ്റ്റർ: പ്രശസ്ത പ്രഭാഷകനും  ധ്യാന ഗുരുവുമായ റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി നയിക്കുന്ന നോമ്പ് കാല ധ്യാനം ഈ മാസം 10,11 തീയതികളിൽ  ബെർക്കിൻ ഹെഡിൽ നടക്കും . അപ്പ്‌ ടണിലെ സെന്റ്‌ ജോസഫ്  ദേവാലയത്തിൽ ഏറു ദിവസങ്ങളിലും വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് ധ്യാനം നടക്കുക . വിശുദ്ധ കുർബ്ബാനയിലൂടെ ക്രൈസ്തവ ജീവിത നവീകരണം എന്ന വിഷയത്തെ ആസ്പദ മാക്കിയാണ്  ധ്യാനം . വിശുദ്ധ കുർബ്ബാനയെപ്പറ്റി ആളുകളെ കൂടുതൽ ബോധവന്മാരാക്കി ദിവ്യ ബലിയിൽ കൂടുതൽ ഭക്ത്യാധരം  പൂർവ്വം പങ്കെടുക്കുന്നതിന് വേണ്ട പ്രത്യേക സെക്ഷനുകൾ ധ്യാനത്തിന്റെ ഭാഗമാകും .

റോമിലെ പൊന്തി ഫിക്കൾ ഒറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തിയോളജിയിൽ ഡോക്ട്രേറ്റ്  നേടിയ അച്ഛൻ സേമിനാരി  പ്രൊഫസറായും , മിഷ്യൻ സെന്റർ ഡയറക്ടറായും  സേവനം ചെയ്തിട്ടുണ്ട് .   പത്തോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അച്ഛൻ മലയാളം ഉൾപ്പെടെ ഇംഗ്ലീഷ് , ജർമ്മൻ, ഇറ്റലി , യൻ ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട് .

സണ്‍‌ഡേ സ്കൂൾ അധ്യാ പകർക്ക് വേണ്ടിയുള്ള പ്രത്യേക സെമിനാർ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച  നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സെമിനാർ . രണ്ട് സെക്ഷനുകളിലായി നടക്കുന്ന സെമിനാറിൽ പൗരസ്ത്യ  സഭകളെ കുറിച്ചും ആരാധന ക്രമത്തെപ്പറ്റിയും  ക്ലാസ്സുകൾ എടുക്കും. റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരിയാണ്  സെമിനാറിനും നേതൃത്വം നല്കുക .
നോമ്പ് കാല ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും പാരിഷ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു.


പള്ളിയുടെ വിലാസം :-  St Joseph 's  Upton , 6 Moreton Road ,Upton ,Wirral  CH496LJ     




കൂടുതല്‍വാര്‍ത്തകള്‍.