CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 16 Seconds Ago
Breaking Now

ഫാ സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍

ഫാ സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും ചേര്‍ന്ന് ഈ മാസം 26,27,28 തിയതികളില്‍ വിഗനില്‍ വച്ച് നടത്തുന്ന നോമ്പുകാല ധ്യാനത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.സുവിശേഷത്തിന്റെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന പെസഹാ രഹസ്യം സവിശേഷമാം വിധം പ്രഘോഷിക്കപ്പെടുവാന്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ ധ്യാനത്തില്‍ മൂന്നാം ദിവസമായ ശനിയാഴ്ച ഓരോ പ്രായത്തിലുമുള്ള കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളിലായി തിരിച്ച് പ്രത്യോകം ശുശ്രൂഷകള്‍ നടത്തപ്പെടും.അനേകം കുട്ടികളെ ആഴമായ ദൈവസ്‌േേനഹത്തിലേക്ക് കൈ പിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം ടീമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.

വി കുര്‍ബാന,കുമ്പസാരം,ദിവ്യകാരുണ്യാരാധന എന്നിവയിലൂടെ സ്വര്‍ഗ്ഗീയ കൃപാവരങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ഈ വലിയ ആത്മീയ വിരുന്നിലേക്ക് സ്വാഗതം.

 

സ്ഥലം 

 

SACRED HEART CHURCH

THROSTLENEST AVE

WIGAN,WN6 7AS

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

സലന്‍-07533818673

നീന-07460839496

 

 




കൂടുതല്‍വാര്‍ത്തകള്‍.