CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 41 Seconds Ago
Breaking Now

ഈസ്റ്റ്‌ സസ്സക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻസീമക്ക് ഇതു പത്താം വർഷം...

ഈകൗണ്ടിയിലെ ചെറിയ  ടൌണ് കളായ ഈസ്റ്റ്‌ബോണ്‍, ബെക്സ്ഹിൽ, ഹെസ്റ്റിങ്ങ്സ്, പോൾഗേറ്റ്, ഹൈൽഷാം എന്നിവിടങ്ങളിലെ ഏതാനും മലയാളികൾ ഒരുമിച്ചു ചേർന്ന് 2005ൽ  സംഘടിപ്പിച്ച ഈ അസോസിയേഷൻ ഒരു ദശാബ്ദം പിന്നിടുബോൾ നൂറ്റിഅൻപതോളം മലയാളികുടുംബങ്ങളുടെ ഒരു വലിയ സംഘടന ആയി വളർന്നിരിക്കുന്നു.


വലിയ കോലാഹലങ്ങളോ അന്ത ചിദ്രങ്ങളോ ഇല്ലാതെ മലയാളത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ഉൾക്കൊണ്ടുകൊണ്ട്  ഓണവും ക്രിസ്മസും കൂടാതെ പിക്നിക്‌, കിഡ്സ്‌ ഡേ, സ്പോർട്സ് ഡേ എന്നിവയും തുടർച്ചയായി ആഘോഷിച്ച് ഈ സമൂഹം തങ്ങളുടെ കുട്ടികൾക്ക് നമ്മുടെ സംസ്ക്കാരം പരിചയപ്പെടുത്തുന്നു. ഈ വർഷം പതിവു ആഘോഷങ്ങൾ കൂടാതെ ഒരു പ്രത്യേക പരിപാടിയും സുവനീർ പ്രകാശനവും സീമ സംഘടിപ്പിക്കുന്നു.


സീമയുടെ ഈ വർഷത്തെ ഭാരവാഹികൾ:-

പ്രസിഡന്റ്‌ - ശ്രീ. ഡേവിഡ്സണ്‍ പാപ്പച്ചൻ
വൈസ്-പ്രസിഡന്റ്‌ - ശ്രീ. ജോണി പുളിക്കൽ
സെക്രട്ടറി - ശ്രീ. ജോസഫ്‌ അരയത്തെൽ
ജോയിന്റ്-സെക്രട്ടറി - ശ്രീ. സോജി ജോണിക്കുട്ടി
ഖജാൻജി - ശ്രീ. അഭിലാഷ് മാത്യു
കൂടാതെ 17 കമ്മിറ്റി മെംബെർസും ഈ വർഷം സീമയെ മുന്നോട്ടു നയിക്കുന്നു




കൂടുതല്‍വാര്‍ത്തകള്‍.