CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 11 Seconds Ago
Breaking Now

മാഞ്ചസ്റ്റ റിൽ മഴവില്ല് വിരിയിച്ച് ട്രാഫോർഡ് മലയാളികൾ ; സിബി തോമസിന് മലയാളി സമൂഹത്തിന്റെ ആദരവ് .....

മാഞ്ചസ്റ്റ ർ : മാഞ്ചസ്റ്റ റിൽ    ട്രാഫോർഡ്  മലയാളികൾമഴവില്ല്  വിരിയിച്ചു .  ട്രാഫോർഡ്  മലയാളി അസോസിയേഷന്റെ  പത്താം വാർഷികാഘോഷങ്ങളുടെ  ഉദ്ഘാടന ചടങ്ങ്   മാഞ്ചസ്റ്റ റിലെ  മലയാളികളുടെ ഒരു സംഗമ വേദിയായി മാറി . ആഘോഷങ്ങളുടെ ഉത്ഘാടനം (മഴവില്ല്  2015) മാർച്ച് 7 ന് വൈകിട്ട്  മാഞ്ചസ്റ്ററിലെ  ജോണ്‍ അക്തർ ക്ലബ്ബിൽ വച്ച് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി , ചുരുങ്ങിയ കാലം കൊണ്ട് അവയവദാനത്തിലൂടെ  യു കെ മലയാളികളുടെ പ്രിയങ്കരനായി  മാറിയ ശ്രീ സിബി തോമസ്‌ ഭദ്രദീപ തെളിയിച്ചു കൊണ്ട് നിർവ്വഹിച്ചു.

സ്വന്തം കിഡ്നി റിസാമോൾക്ക്  ദാനം ചെയ്ത് മനുഷ്യ സാഹോദര്യത്തിന്റെ മഹത്വം സഹജീവികൾക്ക് കാണിച്ചു കൊടുത്ത മഹാ മനസ്കനായ  ശ്രീ സിബി തോമസിന്    ട്രാഫോർഡ്  മലയാളി
അസോസിയേഷന്  വേണ്ടി പ്രസിഡന്റ്‌ ഡോ. സിബി വേഗത്താനം  പൊന്നാടയണിയിച്ചും  മെമന്റോ  നല്കിയും ആദരിച്ചു. പ്രസ്തുത ചടങ്ങിന് സാക്ഷ്യം വഹിച്ച സദസ്സ് ബഹുമാന പുരസ്സരം ഏഴു നേറ്റ്  നിന്ന്  അദ്ദേഹത്തിന്  ഹർഷാരവമേകി . ദൈവം തന്ന വലിയ ദാനമായ ഈ ജീവിതത്തിൽ നാം എന്തെല്ലാം നേടിയാലും ഈ ലോകം വിട്ട് പിരിയുമ്പോൾ അവയൊന്നും കൂടെ കൊണ്ട് പോകുവാൻ കഴിയില്ലെന്നും , ഈ ലോകത്തില ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ള സഹ ജീവികൾക്ക് മാതൃകയാകണമെന്നും  ഉത്ഘാടന പ്രസംഗത്തിൽ ശ്രീ സിബി തോമസ്‌ ആഹ്വാനം ചെയ്തു.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്   മാഞ്ചസ്റ്റർ , സാൽ ഫോർഡ് , ബോൾട്ടൻ മാഞ്ച സ്റ്റർ മലയാളീ  കൽ ച്ച റൽ , ട്രാഫോർഡ്  തുടങ്ങിയ അസോസിയേഷനുകളിലെ  കലാകാരന്മാരുടെയും  കലാകാരികളുടേയും  കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും  മാഞ്ചസ്റ്റർ മലയാളീ അസോസിയേഷൻ പ്രവർത്തകർ  അവതരിപ്പിച്ച  ONV  യുടെ  അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരവും ചടങ്ങിന് കൊഴുപ്പേകി .

T M A  യുടെ പത്താം വാർഷികാഘോഷത്തിന്റെ  സമാപന ചടങ്ങായ  ഭര സന്ധ്യ യോടനുബാന്ധിച്ച്  നവംബർ ഏഴാം തീയതി ശനിയാഴ്ച വിഥിൻ ഷോ ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ നജീം അർഷാദ്, അരുണ്‍ ഗോപൻ , വൃന്ദാ ഷമീക് എന്നിവർ നയിക്കുന ലൈവ് ഓർക്കസ്ട്രയുടെ  അകമ്പടിയോടു കൂടിയുള്ള ഗാനമേളയുടെ  പോസ്റ്റർ പ്രകാശന കർമ്മം ശ്രീ സാബു കുര്യൻ മന്നാകുളം അഡ്വ .റെൻ സണ്‍  തുടിയൻ പ്ലാക്കലിനു നല്കി നിർവ്വഹിച്ചു .
 
T M A  നടത്തുന്ന ചാരിറ്റി പ്രോഗ്രാമിന്റെ ഔദ്യോഗികമായുള്ള  ഉത്ഘാടനം സീറോ മലബാർ സാൽ ഫോർഡ്  ഡയോസിസ്  ചാപ്ലിൻ ഫാദർ തോമസ്‌  തൈക്കൂട്ടത്തിൽ  (MST )  നിർവ്വഹിച്ചു.

T M A  അസോസിയേഷൻ  പ്രസിഡന്റ്‌ ഡോ സിബി വേഗത്താനം  നമ്മുടെ സംസ്ക്കാരത്തിന്റെ തനത്  പൈതൃകത്തെപ്പറ്റിയും സംഘടനാ കൂട്ടായ്മയുടെ മാഹാത്മ്യത്തെപ്പറ്റിയും  തദവസരത്തിൽ ഓർമ്മപ്പെടുത്തുകയുണ്ടായി. അതുപോലെ ട്രാഫോർഡ്   മലയാളീ അസോസിയേഷൻ  ഈ വർഷം  ജൂണ്‍ മാസം ഏഴാം തീയതി നടത്തുന്ന  ചിലമ്പൊലി  2015 , പാരിസ്  ട്രിപ്പ്  , സ്വരം മാഗസിൻ . ഭര സന്ധ്യ തുടങ്ങിയ പരിപാടികളെ സംബന്ധിച്ചുള്ള  ആമുഖം നല്കുകയുണ്ടായി.
പത്താം വാർഷികാഘോഷ   ഉത്ഘാടന ചടങ്ങിൽ അഡ്വ  റെൻ സണ്‍  തുടിയൻ പ്ലാക്കൾ സ്വാഗതം ആശംസിക്കുകയും , ഡോ സിബി വേഗത്താനം   അദ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ ശ്രീ പോൾസണ്‍ തോട്ടപ്പള്ളി  , ശ്രീ മനോജ്‌ സെബാസ്റ്റ്യൻ,  ശ്രീ ജിജി എബ്രഹാം , ശ്രീ ബേബി ലൂക്കോസ് , ശ്രീ സാബു കുര്യൻ , ശ്രീ ഡോ സൈനുൽ അബീബ്‌ ശ്രീ അനസ്സുദ്ദീൻ  അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷിജു ചാക്കോ , ശ്രീ സാജു ലാസർ, ശ്രീമതി സിന്ധു സ്റ്റാൻ ലി , ശ്രീമതി ടെസ്സി കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ ജോർജ്ജ് തോമസ്‌ നന്ദി പ്രകാശിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.