CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 15 Seconds Ago
Breaking Now

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ അനുശോചിച്ചു .

ആദര്‍ശതയുടെ പ്രതിരൂപവും രാഷ്ട്രീയ പ്രബുദ്ധതയുടെയും നന്മയുടെയും ആള്‍രൂപവുമായിരുന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ  കേരള സംസ്ഥാനത്തിനും   കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പില്‍ അറിയിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരു വേറിട്ട വ്യക്തിത്വം, കോണ്‍ഗ്രസിനുള്ളിലെ തിരുത്തല്‍ ശക്തി, ആരോടും സൗമ്യമായ പെരുമാറ്റം, എല്ലാവര്‍ക്കും ഒരു പോലെ സ്വീകാര്യനുമായ നേതാവായിരുന്നു അദ്ദേഹമെന്ന് ദേശീയ പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് കെ.പി.സി.സിയ്ക്ക് അയച്ച അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

സഹപ്രവര്‍ത്തകരെ ഒരിക്കലും മറക്കാതെ എന്നും ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്ന മഹദ്​വ്യക്തിത്വമായിരുന്നു ജി. കാര്‍ത്തികേയനെന്നു  അദ്ദേഹം കെ.എസ്.യു പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഒപ്പം സംസ്ഥാന ട്രഷററായി പ്രവര്‍ത്തിച്ചിട്ടുള്ള തമ്പി ജോസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ജീവിതം മുതലുള്ള ബന്ധം മരണം വരെയുള്ള കാലത്ത് സഹപ്രവര്‍ത്തകരോട് കാത്തു സൂക്ഷിക്കുന്നതിനു അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്നും തമ്പി ജോസ് ചൂണ്ടിക്കാട്ടി.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണപിള്ളൈ, കെ.എസ് ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അനു ജോസഫ് കലയന്താനം, ബെന്നി പോള്‍, ഡോ. സിബി വേകത്താനം, വിവിധ റീജണുകളുടെ പ്രസിഡന്റുമാരായ അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, അബ്രാഹം ജോര്‍ജ്, അഡ്വ. റെന്‍സണ്‍ സഖറിയാസ്,  റെഞ്ചി വര്‍ക്കി, സോബന്‍ ജോര്‍ജ് തലയ്ക്കല്‍, ടോണി ചെറിയാന്‍, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, ചെറിയാന്‍ സ്ക്കറിയ കുതിരവേലില്‍,  തോമസ് ജോര്‍ജ്,  സോജന്‍ മണിയിരിയ്ക്കല്‍, ടാജ് തോമസ്, ടോജോ ഫ്രാന്‍സിസ് എന്നിവരും അനുശോചിച്ചു.   




കൂടുതല്‍വാര്‍ത്തകള്‍.