CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 56 Seconds Ago
Breaking Now

സ്‌പെഷ്യല്‍ ചെമ്മീന്‍ റോസ്റ്റ്

ചെമ്മീന്‍  അര കിലോ 

സവാള  200 ഗ്രാം 

ചുവന്നുള്ളി  50 ഗ്രാം 

ഇഞ്ചി  20 ഗ്രാം

 വെളുത്തുള്ളി  20 ഗ്രാം

 പച്ചമുളക്  10 ഗ്രാം

 തക്കാളി  1 

ഉപ്പ്  ആവശ്യത്തിന് 

മഞ്ഞള്‍പ്പൊടി  1 ടീസ്പൂണ്‍ 

മുളകുപൊടി  രണ്ടര ടീസ്പൂണ്‍ 

കുരുമുളകുപൊടി  3 ടീസ്പൂണ്‍ 

കുടംപുളി  2 എണ്ണം 

വെളിച്ചെണ്ണ  100 മില്ലി 

തേങ്ങ കട്ടിയായി അരച്ചത്  അരക്കപ്പ് 

 

തയാറാക്കുന്ന വിധം 

 

ചെമ്മീന്‍ വൃത്തിയാക്കി കുടംപുളിയും പച്ചമുളക്, വേപ്പില, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ത്തു വേവിച്ചു വയ്ക്കുക. ചുവന്നുള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. മൂത്തുവരുമ്പോള്‍ മഞ്ഞള്‍പ്പൊടി മുളകുപൊടി, കുരുമുളകുപൊടി ഉപ്പ് എന്നിവചേര്‍ത്തു നന്നായി മൂപ്പിക്കുക. നന്നായി മൂത്തുകഴിയുമ്പോള്‍ തേങ്ങ അരച്ചതു ചേര്‍ത്തു ഇളക്കുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ടിളക്കി വരട്ടിയെടുക്കുക.