CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 27 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷ കമ്മറ്റി രൂപീകരിച്ചു, കാത്തിരിപ്പോടെ ഹണ്ടിങ്ങ്ടണ്‍ മലയാളികള്‍...

ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കൂന്ന പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിന് വന്‍ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കെ ആഘോഷകമ്മറ്റി രൂപീകരിച്ച് ഹണ്ടിംങ്ങ്ടണ്‍ മലയാളികള്‍ കലാ മഹാമഹത്തിന് തുടക്കം കുറിച്ചു. ഹണ്ടിങ്ങ്ടണ്‍- പാപ്വര്‍ത്ത് മലയാളി അസോസിയേഷനൂകള്‍ സംയുക്തമായിച്ചേര്‍ന്നാണ് പ്രവര്‍ത്തനോദ്ഘാടനത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കമ്മറ്റിയുടെ പൂര്‍ണ്ണ പിന്തുണയുംകൂടിയാകുമ്പോള്‍ ഹണ്ടിങ്ങ്ടണ്‍ മലയാളികള്‍ കണ്ടിട്ടില്ലാത്ത നടന വിസ്മയങ്ങളാകും സ്റ്റേജില്‍ നടക്കൂക. ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍കമ്മറ്റിയുടെ ആദ്യയോഗത്തിലാണ് പ്രവര്‍ത്തനോദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് റീജിയണിന്റെ കീഴിലുള്ള അസോസിയേഷനൂകള്‍  പരിപാടികള്‍ അവതരിപ്പിക്കൂന്നതിനായി മത്സരിക്കൂന്ന കാഴ്ചയാണ് റീജിയണല്‍ കമ്മറ്റിക്ക് കാണാന്‍ സാധിച്ചത്.


റീജിയണല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരം വൈകുന്നേരം നാലുമണിമുതല്‍ ഒന്‍പതുമണിവരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടികളുടെ എണ്ണം കൂടിയതിനാല്‍ സമയത്തില്‍ മാറ്റം വരുത്തുകയായിരുന്നൂ. ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം വൈകുന്നേരം മൂന്ന് മണി മുതല്‍ പത്തുമണിവരെയാകൂം പരിപാടികള്‍ നടക്കൂക. ഹണ്ടിങ്ങ്ടണിലേയും പാപ്‌വര്‍ത്തിലേയും ഊര്‍ജസ്വലരായ കമ്മറ്റി അംഗങ്ങള്‍ തികഞ്ഞ ആവേശത്തിലാണ്. ഹണ്ടിങ്ങ്ടനിലേയും പാപ്‌വര്‍ത്തിലേയും മലയാളികള്‍ പൂര്‍ണ്ണ സഹകരണത്തോടെ ഇവര്‍ക്ക് പിന്നിലും അണിനിരക്കൂന്നൂ. ഹണ്ടിങ്ങ്ടണില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത നാട്യ വിസ്മയത്തിനായി ഏവരും കാത്തിരിക്കുകയാണ്.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബിന്റെയും പ്രോഗ്രാം കണ്‍വീനര്‍ സജീവ് അയ്യപ്പന്റെയും നേതൃത്വത്തില്‍ പരിപാടികളുടെ ചാര്‍ട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍, സെക്രട്ടറി ഓസ്റ്റിന്‍അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം തോമസ് മാറാട്ടുകളം, യുക്മ മുന്‍ സെക്രട്ടറി എബ്രാഹം ലൂക്കോസ് എന്നിവരും രംഗത്തുണ്ട്.



ഹണ്ടിങ്ങ്ടണില്‍ നിന്നൂം റീജിയണല്‍ ജോയിന്റ് സെക്രട്ടറിയായ ജെന്നി ജോസിന് പുറമേ മറ്റ് കമ്മറ്റി അംഗങ്ങളായ ഫിജോ ആന്റണി, സാബു ജോസഫ്, മനോജ് ജോസഫ്,ബിന്‍സ് കുര്യന്‍, ആംജെം നെറ്റോ, മോഹന്‍ പി കെ, റിജോ തോമസ്, റെജി തോമസ് എന്നിവര്‍ പ്രതിനിധീകരിക്കുമ്പോള്‍ പാപ്‌വര്‍ത്ത് മലയാളി അസോസിയേഷനില്‍ നിന്ന് ജെസ്റ്റിന്‍, ഷിബു സ്‌കറിയ, അനില്‍ തോമസ്, സിബി ആന്റണി എന്നിവരും ആഘോഷകമ്മറ്റിയില്‍ അംഗങ്ങളാണ്. കൂട്ടായ പരിശ്രമത്തിലൂടെ പരിപാടി വന്‍ വിജയത്തിലെത്തിക്കുവാമൂള്ള ശ്രമത്തിലാണ് കമ്മറ്റി അംഗങ്ങള്‍.

ഹണ്ടിങ്ങ്ടണ്‍-പാപ്‌വര്‍ത്ത് അസോസിയേഷനിലെ കുട്ടികള്‍ സംയുക്തമായി നടത്തുന്ന അവതരണ നൃത്തം പരിപാടിയുടെ പ്രധാന ആഘര്‍ഷണമായിരിക്കൂം. മികച്ച അവതരണ ശൈലികൊണ്ട് ഹണ്ടിങ്ങ്ടണ്‍ മലയാളികള്‍ക്ക് സുപരിചിതയായ ഷേര്‍ലി എല്‍ദോയാണ് അവതാരികയുടെ റോള്‍ വഹിക്കൂന്നത്. കൂടാതെ ഹണ്ടിങ്ങ്ടണ്‍ മലയാളികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കാറുള്ള റെജി ഹണ്ടിങ്ങ്ടണ്‍ ആണ് കേറ്ററിങ്ങിന്റെ ചുമതല. പരിപാടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ വിളിക്കുക.

കുഞ്ഞുമോന്‍ ജോബ് - 07828 976113
രെഞ്ജിത്ത് കുമാര്‍ - 07796 886931
ഓസ്റ്റിന്‍ അഗസ്റ്റിന്‍ - 07889869216

പരിപാടി നടക്കൂന്ന വേദിയുടെ വിലാസം,

Medway Road, Huntingdon, PE29 1SF,Medway Road,








കൂടുതല്‍വാര്‍ത്തകള്‍.