CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 52 Seconds Ago
Breaking Now

ലിവർപൂൾ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഫാമിലി ക്ലബ് ഉത്ഘാടനം ചെയ്തു ...

ലിവർപൂളിലെ പ്രഥമ മലയാളി സംഘടനയായ ലിമ ആദ്യമായി ലിവർപൂൾ മലയാളികൾക്കായി ഫാമിലി  ക്ലബ്  ഈ കഴിഞ്ഞ ശനിയാഴ്ച ഉത്ഘാടനം ചെയ്തു.  വൈകിട്ട് ആറ് മണിയോടുകൂടി  ലിവർപൂൾ ഷീൽ റോഡിലുള്ള ആൾ സയിന്റ്സ് ഹാളിൽ വച്ചായിരുന്നു ഉത്ഘാടന യോഗം നടത്തപ്പെട്ടത്. ലിമയുടെ വൈസ് പ്രസിഡന്റ്  ലിദീഷ് രാജ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇപ്പോൾ യുകെ സന്ദർശിക്കുന്ന ലിമയുടെ സ്ഥാപക  പ്രസിഡന്റ്‌  ശ്രീ  സാബു ജോസഫ് ഭദ്രദീപം കൊളുത്തി ഫാമിലി ക്ലബിന്റ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു. 


പ്രസ്തുത ചടങ്ങിൽ ലിമയുടെ സെക്രട്ടറി ജോയ് അഗസ്തി,  ആർട്സ് ക്ലബ്  സെക്രടറി ജിനോയ് മദാൻ, സ്പോര്ട്സ് ക്ലബ് സെക്രടറി ഹരികുമാർ ഗോപാലൻ, പി. ആര. ഓ. ജോസ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു.  ലിമയുടെ കമ്മറ്റിയംഗങ്ങളും, ലിമയുടെ അംഗങ്ങളും ലിമയെ സ്നേഹിക്കുന്ന അനവധി ആളുകളും സാക്ഷ്യം വഹിച്ച ചടങ്ങ് വൻ വിജയമായിരുന്നു.



കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് ഈ ഫാമിലി ക്ലബിൽ പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തില്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഏതാനും മണിക്കൂര്‍ സമാന ചിന്താഗതിക്കാരായവര്‍ക്ക് ഒന്നിച്ച് കൂടുവാനും സന്തോഷത്തോടെ  സൗഹൃദപരമായി കുറച്ച് സമയം ചിലവഴിക്കാനും ആയിട്ടാണ് ഈ ഫാമിലി ക്ലബ്ബ്‌കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. മനസ്സിനും ശരീരത്തിനും കളികളിലൂടെയും വിനോദത്തിലൂടെയും ഒരു പുത്തനുണവ്വ് ലഭിക്കുവാന്‍ ഈ ഫാമിലി ക്ലബ്ബ് സഹായകമാകും എന്നതില്‍ സംശയമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.