CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 9 Seconds Ago
Breaking Now

ദേവാലയ കൂദാശക്കായി ഒരുങ്ങുന്ന മാഞ്ചസ്റ്റർ ക്നാനായ പള്ളി കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു...

യൂറോപ്പിലേക്ക്  ആദ്യമായി സന്ദർശനം നടത്തുന്ന  ക്നാനായ  അതിഭദ്രാസനത്തിന്റെ  റാന്നി മേഖല മെത്രാപ്പോലീത്ത  കുര്യാക്കോസ് മാർ ഇവാനിയോസ് തിരുമേനി മാഞ്ചസ്റ്ററിൽ എത്തിച്ചേരുകയും  മാഞ്ചസ്റ്റർ സെന്റ്‌ ജോർജ്ജ് ക്നാനായ ചർച്ചിന്റെ നാമത്തിൽ പുതിയതായി മേടിച്ച പള്ളിയില സന്ദർശനം നടത്തുകയുണ്ടായി . ബിർമിങ്ങ് ഹാം സെന്റ്‌  സൈമണ്‍സ്  ക്നാനായ ചർച്ചിന്റെ ഈ വർഷത്തെ പീഡാനുഭവ ശുശ്രൂഷകൾക്ക്  മുഖ്യ കാർമ്മികത്വം വഹിക്കുന്നതിന്  വേണ്ടിയാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത  യു കെ യിൽ എത്തിച്ചേർന്നിരിക്കുന്നത്.  യു കെ യിലും  ഇറ്റലിയിലും  ഉള്ള എല്ലാ ക്നാനായ ഇടവകകളും മെത്രാപ്പോലീത്ത സന്ദർശിക്കുന്നതായിരിക്കും.


യൂറോപ്പിൽ ആദ്യമായിട്ടാണ്  ക്നാനായക്കാർക്ക്  സ്വന്തം പേരിൽ ഒരു ദേവാലയം  സ്ഥാപിതമാകുന്നത്. ഇടവക രൂപീകൃതമായത്തിനു  ശേഷം വിഥിൻ ഷോയിലെ  സെന്റ്‌  എലിസബത്ത്  ചർച്ചിൽ ആയിരുന്നു ഇതുവരെ വിശുദ്ധ കുർബ്ബാനയും മറ്റ്  ഇടവക പ്രവർത്തനങ്ങളും നടന്നു വന്നിരുന്നത് . സ്വന്തം ദേവാലയം ആകുന്നതോട് കൂടി പള്ളിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും  സണ്‍‌ഡേ സ്കൂൾ മറ്റുള്ള ആത്മീയ പ്രവർ ത്തനങ്ങൾക്കുള്ള  സൗകര്യങ്ങൾ പൂർണ്ണമായി  കൈവരിക്കുന്നതിന്  സാധിക്കുമെന്നുള്ള പൂർണ്ണ വിശ്വാസത്തിലാണ് ഇടവകാംഗങ്ങൾ .

മെയ്‌ 2. 3 തീയതികളിൽ ഇടവക പെരുന്നാളിനോടുകൂടി  പുതിയ ദേവാലയ കൂദാശ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ്  ഇടവകയുടെ മാനേജിംഗ്  കമ്മിറ്റി അംഗങ്ങൾ. പള്ളിയുടെ പാർക്കിംഗ് നിർമ്മാണ പ്രവർത്തനങ്ങളും  മറ്റ്  അറ്റകുറ്റപണികളും  ഏപ്രിൽ പകുതിയോട് കൂടി പൂർത്തിയാക്കുമെന്നാണ് പ്രതീഷിക്കുന്നത്. അഭിവന്ദ്യ ഇവാനിയോസ്  മെത്രാപ്പോലീത്ത ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പള്ളിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും  പുരോഗതി നേരിൽ കണ്ട് വിലയിരുത്തുകയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

വിഥിൻഷോയിലെ  സെന്റ്‌  എലിസബത്ത്  ചർച്ചിൽ ഇവാനിയോസ് തിരുമേനിയുടെ  മുഖ്യകാർമ്മികത്വത്തിലും ഇടവക വികാരി ഫാ സജി എബ്രഹാം  കോച്ചേത്തിന്റെ  സഹ കാർമ്മികത്വത്തിലും  വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും  ഉണ്ടായി. തുടർന്ന്  ആദ്യമായി ഇടവക സന്ദർശിക്കുന്ന ഇവാനിയോസ്  തിരുമേനിക്ക് സ്വീകരണം നല്കുകയും അതിന് നന്ദി അര്പ്പിച്ചു കൊണ്ട്  തിരുമേനി മറുപടി പ്രസംഗം നടത്തുകയും ഉണ്ടായി. മാഞ്ചസ്റ്ററിൽ  സ്വന്തം ദേവാലയം ഉണ്ടാക്കുക എന്നുള്ളത് ഈ മേഖലയുടെ മാത്രമല്ല മറിച്ച് ക്നാനായ സമുദായത്തിന്  മൊത്തത്തിൽ അഭിമാനകരമാണെന്നും ഈ ഉയർച്ചക്ക് പൂർണ്ണമായും ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണെന്നും കൂടുതൽ ആത്മീയ വളർച്ചക്ക് ഉതകുന്ന പ്രവർത്തനങ്ങൾ ഇടവകയിൽ നിന്നും ഉണ്ടാകട്ടെ എന്നും തിരുമേനി ഉത്ബോധിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.