CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 33 Seconds Ago
Breaking Now

ബെഡ്ഫോർഡിൽ ഫാ ജൂഡ് പൂവക്കുളത് നയിക്കുന്ന ത്രിദിന വാർഷിക ധ്യാനം വെള്ളിയാഴ്ച മുതൽ..

ബെഡ് ഫോർഡ് : പ്രശസ്ത ധ്യാന ഗുരുവും ഇറ്റലിയിൽ  സ്ഥിര താമസവും  യൂറോപിന്റെ  വിവിധ ഭാഗങ്ങളിൽ  സുവിശേഷ പ്രഖോഷണം നടത്തിവരുന്ന  ഫാ: ജൂഡ്  പൂവക്കുളത്  അച്ചൻ നയിക്കുന്ന ത്രിദിന   വാർഷിക ധ്യാനം ബെഡ്ഫോർഡ് കേരള ക്രിസ്ത്യൻ കമ്മ്യൂണിറ്റി യുടെ  നേതൃത്തിൽ മാർച്ച്‌ 13,14,15 തീയതികളിൽ കെംപ്സ്റ്റൻ  ഔർ ലേഡി ചർച്ചിൽ വെച്ച് നടത്ത പ്പെടുന്നു .

 
മൂന്നു ദിവസങ്ങളിൽ നടക്കുന്ന വാർഷിക ധ്യാനത്തിൽ പങ്കെടുത്തു ഈശ്വരാനുഗ്രഹവും,കുടുംബ നവീകരണവും പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്ഫോർഡ്  സീറോ മലബാർ സഭാ ചാപ്ലയിൻ ഫാ: സാജു മുല്ലശേരിൽ അറിയിച്ചു.   ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാനയും,കുമ്പസാരവും,ധ്യാന ടീമിന്റെ തന്നെ ഗാന ശുശ്രൂഷയും, കൗണ്‍   സിലിംഗ് നുള്ള   സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സമയം : മാർച്ച്‌ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ 9 വരെയും ,14 ശനിയാഴ്ച  രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയും ,15 ഞായറാഴ്ച ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 മണി വരെയുമാണ് ക്രമീകരിചിരിക്കുന്നത്.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം : Our Lady Catholic Church, 307,Bedford Road  , Kempston,MK42 8QB.   

 

കൂടുതൽ വിവരങ്ങൾക്ക്: -

രാജൻ കോശി : :0787702743
ജോമോൻ തോമസ്‌ : 07956517225
മേഴ്സി രാജു : 07737250611.




കൂടുതല്‍വാര്‍ത്തകള്‍.