CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 7 Seconds Ago
Breaking Now

തിളക്കമാര്‍ന്ന പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ CKCA നേതൃത്വം കാലാവധി പൂര്‍ത്തിയാക്കി അഭിമാനത്തോടെ പടിയിറങ്ങുന്നു .

രണ്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് ശേഷം പ്രസിഡണ്ട്‌ ബിജു വര്‍ക്കി തിട്ടലയും സെക്രെറെരി ഡിക്സണും ജോര്‍ജ്ഉം കാം ബ്രിജ് കേരള കല്ച്ചറല്‍ അസോസിയേഷന്‍    നേതൃത്തത്തില്‍നിന്നും  അഭിമാനത്തോടെ മാര്‍ച്ച്‌ 27 തിയതി  പടിയിറങ്ങുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ നേട്ടങ്ങളുടെ ഒരു വലിയ നിരതന്നെ ചൂണ്ടികാണിക്കാന്‍ ഇവര്‍ക്ക് ഉണ്ട് ,കഴിഞ്ഞ വർഷം  കാസര്‍കൊട് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്  പുറത്തിറങ്ങി ലോകത്തിന്റെ സൗന്ദരൃം  ദര്‍ശിക്കുന്നതിന്  വേണ്ടി ചാരിറ്റി  നടത്തി  35 വീല്‍ ചെയര്‍ വാങ്ങി കളക്ടര്‍റുടെയും MLA യുടെയും സാന്നിധ്യത്തില്‍ അസോസിയേഷന്‍ പ്രതിനിധി ജിജോ ജോസിന്റെ മുന്‍കൈയില്‍ വലിയ ഒരു സമ്മേളനം നടത്തി കൈമാറിയപ്പോള്‍ അത് ഒരു വലിയ ചരിത്രം ആയി മാറുകയായിരുന്നു .

കഴിഞ്ഞ വർഷം  CKCA  നടത്തിയ ഓണാഘോഷം യു കെ  മലയാളി സമൂഹം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. കലാ  സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമര്‍ത്ഥമായിരുന്ന ഓണാഘോഷം ഉത്ഘാടനം ചെയ്തത് മുന്‍ ബ്രിട്ടീഷ് ഹോം സെക്രട്ടറി   ചാള്‍സ് ക്ലാര്‍ക്ക് ആയിരുന്നു ഇത്രയും വലിയ ഒരു രാഷ്ട്രിയ നേതാവിനെ പങ്കെടുപ്പിച്ച്  ഒരു പരിപാടി സങ്കടിപ്പിക്കുവാന്‍ യു കെ യില്‍ മറ്റൊരു അസോസിയേഷന്  കഴിഞ്ഞിട്ടുടോ എന്നത് സംശയം ആണ് .


 2013 നടത്തിയ വിനോദ യാത്രയോട് കൂടിയാണ്  പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആ വർഷം  തന്നെ നടത്തിയ ഓണഘോഷ പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിഗറിലെ റോഷിനെ പങ്കെടുപ്പിച്ചു വന്‍പിച്ച ഗാന മേളയും വ്യത്യസ്തമായ കലാപരിപാടികളും സങ്കടിപ്പിക്കാന്‍ കഴിഞ്ഞു  തന്നെയും അല്ല കേംബ്രിജിലെ എം പി  ജൂലിയന്‍ ലേബര്‍ പാർട്ടി  നേതാക്കൽ ഇന്ത്യന്‍ ഹൈ കമ്മിഷന്‍ ഓഫിഷിയല്സ്  എന്നവരെ സങ്കടിപ്പിച്ചു കൊണ്ട് സാംസ്‌കാരിക സമ്മേളനവും നടത്താന്‍ കഴിഞ്ഞതും ശ്രദ്ധേയം ആയിരുന്നു . കേംബ്രിജില്‍ നിന്നും ടബനിലേക്ക് താമസം മാറി പോയ ടോജോ ചെറിയാന് സ്വികരണം നല്‍കാനും കഴിഞ്ഞിരുന്നു



കഴിഞ്ഞ വർഷം  നടത്തിയ ന്യൂ ഇയര്‍ പരിപാടിയും ഗാനമേളയും എല്ലാം കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന മികവിനെ ആണ് ചൂണ്ടി കാണിക്കുന്നത്  ഇതെല്ലാം ഇത്ര ഭംഗി ആയിട്ടു നടത്താന്‍ കഴിഞ്ഞത് കേംബ്രിജിലെ മലയാളികളുടെ നിസിമമായ  സഹകരണം കൊണ്ടാണ് അതിനു ഞങ്ങള്‍ അവരോട് കടപ്പെട്ടിരിക്കുന്നു എന്നു  ഇരു നേതാക്കളും പറഞ്ഞു


 

 

ഈ വരുന്ന മാര്‍ച്ച് 27 ന്  കേംബ്രിജിലെ ചെറി ഹിൻടോണ്‍  ഹാളില്‍ നടക്കുന്ന പൊതുയോഗം ഒരു വന്‍പിച്ച വിജയം ആക്കി തിര്‍ക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന്   പ്രസിഡണ്ട്‌  ബിജു വര്‍ക്കി തിട്ടലയും  സെക്രട്ടറി  ഡിക്സണ്‍  ജോർജ്ജ് എന്നിവര്‍  അഭ്യർ ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.