CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 56 Seconds Ago
Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളക്ക് ഗ്ലൊസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ആതിഥ്യമേകും, കായികമേളക്ക് വേദിയൊരുക്കാൻ യോവിൽ മലയാളി അസോസിയേഷനും !!!

സാലിസ്ബറി :  2015-17 വർഷത്തെ സൗത്ത് വെസ്റ്റ് റീജിയണൽ ജെനറൽ ബോഡി യോഗം 07-03-15 ശനിയാഴ്ച സാലിസ്ബറിയിൽ വച്ചു പ്രസിഡന്റ് സുജു ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു.   പൊതുപ്രവ൪ത്തകർക്ക് മാത്രകാപുരഷനാക്കാവുന്ന കേരള നിയമസഭ സ്പീക്കറായിരുന്ന ശ്രീ ജി.കാ൪ത്തികേയന്റെ നിര്യാണത്തിലും നമ്മളിൽനിന്നും വേ൪പിരി ഞ്ഞു പോയ ബാൻബറിയിലെ ക്രിസ്റ്റീൻ മോൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.


റീജിയണിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ഡോർസെറ്റ് മലയാളി അസ്സോസിയേഷനിലെ കെ എസ് ജോൺസൻ ഐകകണ്ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. .കൾച്ചറൽ ഫോറം കോർഡിനേറ്ററായി വിൽഷയ൪ മലയാളി അസ്സോസിയേഷനിലെ ജിജി വിക്ടറെ യോഗം നാമനിർദ്ദേശം ചെയ്തു.

റീജിയണിന്റെ സാമ്പത്തിക സ്ഥിതിവിവരകണക്ക് ട്രെഷറർ എബിൻ ജോസ് അവതരിപ്പിച്ചു. റീജിയണൽ സ്പോർട്ട്സ്മീറ്റ്  ജൂൺ 20ന് യോവിലിലും ബാഡ്മിന്റൻ ടൂർണ്ണമെന്റ് മെയ് 3ന് ആൻഡോവറിലും വച്ച് നടത്തുവാൻ തീരുമാനിച്ചു. റീജിയണൽ കലാമേള നവംബർ മാസം ഗ്ളോസ്റ്റ൪ഷെയ൪ മലയാളി അസ്സോസിയേഷന്റെ ആഥിതേയത്വത്തിൽ നടത്തുവാനും തീരുമാനിച്ചു.

നാഷണൽ പ്രതിനിധി ടിറ്റോ തോമസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നാഷണൽ സെക്രട്ടറി സജീഷ് ടോമിനും നാഷണൽ കമ്മിറ്റിക്കും അനുമോദനം രേഖപ്പെടുത്തി. റീജിയൻ നടപ്പിലാക്കുന്ന പ്രവർത്തനങ്ങ ൾക്ക് പരിപൂ൪ണ്ണ സഹകരണം സജീഷ് ടോം വാഗ്ദാനം ചെയ്തു.

വൈസ് പ്രസിഡന്റ് വർഗ്ഗീസ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി മനോജ് രാമചന്ദ്രൻ, ചാരിറ്റി കോ൪ഡിനേറ്റ൪ അനീഷ് ജോർജ്ജ്, സ്പോർട്ട്സ് കോ൪ഡിനേറ്റ൪ ബിനു ജോസ്,  നേഴ്സസ് ഫോറം കോ൪ഡിനേറ്റ൪ രാജേഷ് തമ്പി , ഡോക്ട൪ ബിജു പെരിങ്ങത്തറ, ഷാജു ജോസഫ്, സോണി, ലാലിച്ചൻ, ജോ, ഉമ്മൻ, ഷിബു, സജീഷ് എന്നിവ൪ സംസാരിച്ചു. യോഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷൻ സെക്രട്ടറി കെ സെബാസ്റ്റ്യൻ സ്വാഗതവും കെ എസ് ജോൺസൻ നന്ദിയും രേഖപ്പെടുത്തി.





കൂടുതല്‍വാര്‍ത്തകള്‍.