CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 34 Seconds Ago
Breaking Now

എം എം എ യുടെ വനിതാ ദിന ആഘോഷം മാർച്ച്‌ 7 ശനിയാഴ്ച വിപുലമായി കൊണ്ടാടി ...

എം എം എ യുടെ  വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്റർ നാഷണൽവുമണ്‍സ്   ഡേ ആഘോഷം മാർച്ച്‌ 7 ശനിയാഴ്ച 11 മണി മുതൽ വൈകുന്നേരം 4 മണി വരെ മാഞ്ചസ്റ്റർ സെന്റ്‌ ജോ സഫ്  പാരിഷ് ഹാളിൽ വച്ച് വിജയകരമായി നടത്തി. എം എം എ പ്രസിഡന്റ്‌ പോൾസണ്‍ തോട്ടപള്ളി ഭദ്ര ദീപം കൊളുത്തി ആഘോഷങ്ങൾ ഉത്ഘാടനം നടത്തി. ഉത്ഘാടന പ്രസംഗ ത്തിൽ തന്റെ ജീവിതത്തെ സ്പർശിക്കുകയും പ്രജോദനമാക്കുകയും ചെയ്ത ലോക പ്രശസ്തയായ ശാസ്ത്രജ്ഞയും ലോക ജനതക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്ത Marie Cenie  യെ കുറിച്ചും അത് പോലെ    ഇന്ത്യൻ ഗ്രാമീണ ജനതയുടെ സ്പന്ദനങ്ങൾ മനസിലാക്കുകയും ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി ധീരമായ പല വികസന പരിപാടികളും നടപ്പിലാക്കിയ ഇന്ത്യയുടെ  മുൻ പ്രധാനമന്ത്രിയെ കുറിച്ചും പ്രത്യേകം എടുത്തു പറഞ്ഞു . 

 
വനിതാ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ വനിതാ ശക്തിയെ എങ്ങനെ കുടുംബത്തിന്റെ വളർച്ചക്കൊപ്പം സാമൂഹ്യ വളർച്ചക്കും സഹായകമാക്കൻ കഴിയുമെന്നും ചിന്തിക്കണ മെന്ന് പ്രത്യേകം ഉത്ബോധിപ്പിച്ചു . എം എം എ യുടെ വനിതകൾ അസോസിയേഷന്റെ  വളർച്ചക്കായി ചെയ്യുന്ന പ്രവർത്തനങ്ങളെ  പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
 
സ്വാഗതം തുടങ്ങുന്നതിന് മുൻപ് തന്നെ മരിച്ചു പോയ  കേരള അസംബ്ലിയുടെ സ്പീക്കർ ശ്രീ  ജി  കാർത്തികേയന്റെ നിര്യാണത്തിൽ ഒരു നിമിഷം മൗന പ്രാർത്ഥന നടത്തി.  എം എം എ യുടെ വൈസ് പ്രസിഡന്റ്‌  ശ്രീമതി ബെൻസി സാജു എല്ലാവർക്കും സ്വാഗതം പറഞ്ഞു. വനിതകൾക്ക് പ്രത്യേകം പ്രാധാന്യം നല്കി കൊണ്ട് എം എം എ ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നതിനും അതിന്റെ വിജയത്തിനായി നല്കുന്ന സഹകരണത്തിനും പ്രത്യേകം നന്ദി പറഞ്ഞു. പിന്നീട് സ്‌ട്രെസ് മാനേജ്മെന്റ്   എന്ന വിഷയത്തിൽ ഡോ ജോസ് നടത്തിയ ക്ലാസ്  അതിനോടനുബന്ധിച്ച ചർച്ചകളും  വളരെയേറെ  അറിവ്  നല്കുന്നതായിരുന്നു. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ വല്ലപ്പോഴും ഇത്തരത്തിൽ നടത്തുന്ന പരിപാടികൾ തന്നെ സ്ട്രെസ്സിനെ control ചെയ്യാൻ സഹായകരമായിരിക്കുമെന്ന്  അദ്ദേഹം  സൂചിപ്പിച്ചു.


അതിനു ശേഷം ഡോ അജ്മൽ തന്റെ Health Campign രംഗത്തെ അനുഭവങ്ങള പങ്കു വച്ചു. എല്ലാവർക്കും ഒരു സോഷ്യൽ കമ്മിറ്റ് മെന്റ്  ആവശ്യമാണെന്നും അത് സമൂഹ വളർച്ചക്ക് സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചു.


പിന്നീട് രുചികരമായ നാടാൻ ഭക്ഷണത്തിന് ശേഷം ബെൻസി സാജുവും നിഷ പ്രമോദും സംഘടിപ്പിച്ച ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. എം എം എ യുടെ വിവിധ പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്കാളിത്തവും സഹകരണവും കൂടുതലായി ഉറപ്പ് വരുത്തണമെന്നും എം എം എ ക്ക്  ഒരു ചാരിറ്റി ഫണ്ട്‌ ഉണ്ടാക്കുവാൻ വനിതാ വിഭാഗം എല്ലാ സഹകരണവും നൽകാമെന്ന് വാഗ്ദാനം ചെയ്തു.


വനിതകൾക്കായി യോഗ , സംബ വർക്ക്‌ ഷോപ്പ് കൽ സംഘടിപ്പിക്കണമെന്നും നിർദ്ദേശ മുണ്ടായി. പിന്നീട് ബിന്ദു കുര്യൻ, റീന വിൽ‌സണ്‍ , നിഷ ശരത്ത് എന്നിവരുടെ നേതൃത്വത്തിൽ വനിതകൾക്കായി  പല വിധത്തിലുള്ള ഫണ്‍  ഗെയിംസ്   സംഘടിപ്പിച്ചിരുന്നു . വളരെ ആവേശത്തോടെയാണ്  എല്ലാവരും പരിപാടികളിൽ പങ്കെടുത്തത്. നിഷ പ്രമോദ് പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും, ഇങ്ങനെ നല്ല ഒരു അവസരം ഒരുക്കിയ എം  എം എ യുടെ ഭാരവാഹികൾക്കും പ്രത്യേകം നന്ദി പറഞ്ഞു. റാഫിൾ ടിക്കറ്റിൽ നിന്ന് കിട്ടിയ സമ്മാനങ്ങളും കൂടാതെ സ്ത്രീത്വത്തിന് കിട്ടിയ വലിയ ഒരു അംഗീകാരത്തിന്റെ സന്തോഷവുമായിട്ടാണ് എല്ലാവരും പിരിഞ്ഞു പോയത്.  വരും കാലങ്ങളിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ  താല്പര്യം ഉണ്ടാക്കാൻ ഇത്തരത്തിലുള്ള അവസരങ്ങൾ സഹായിക്കുമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു .  ജുമോണ്‍ വടക്കാഞ്ചേരി പാചകം ചെയ്ത ഭക്ഷണം വിളമ്പുവാനും  സഹായിക്കാനുമായി സാജു കവുങ്ങയും ഷാജി മോൻകെ ഡി യും സജീവമായിട്ട് ഉണ്ടായിരുന്നു .   





കൂടുതല്‍വാര്‍ത്തകള്‍.