CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 55 Seconds Ago
Breaking Now

കുരുത്തോല തിരുന്നാളിന് തമ്മുക്ക് നേർച്ചയുമായി ലീഡ്സ് സീറോ മലബാർ...

ബ്രാഡ് ഫോർഡ് : യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന  ഓശാന തിരുന്നാളിന് സെന്റ്‌ മേരീസ് ലീഡ്സ് സീറോ മലബാർ ഇടവക ഒരുങ്ങി . സൈ ത്തിൽ മഴവില്ലുകളാലും  വീഥികളിൽ പരവതാനി വിരിച്ചും യേശുവിനെ ജറുസലേം  നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ്മാചരണത്തോടെയാണ്  കത്തോലിക്കാ സഭയുടെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക്  തുടക്കമാകുന്നത് .
ഓശാന ഞായർ ദിനമായ ഈ മാസം 29 ന് ഉച്ചക്കഴിഞ്ഞ്  മൂന്നരക്ക് ഹസൽസ് ഫീൽഡിലെ ഔവർ ലേഡി ഓഫ് ലൂർദ് കാത്തലിക് ചർച്ചിൽ ലീഡ്സ് രൂപതാ സീറോ മലബാർ ചാപ്ലിയൻ ഫാ ജോസഫ്  പോന്നോത്ത്  തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.


ഓശാന തിരുനാളിനോട്‌  അനുബന്ധിച്ച്  തീർ ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് ദേവാലയത്തിൽ നടത്തപ്പെടുന്ന തമ്മുക്ക് നേർച്ചയും  ഹസൽസ് ഫീൽഡിൽ നടത്തപ്പെടും .


1783- ൽ തിരുവിതാംകൂർ  പോലീസ് സൂപ്രണ്ടന്റ് ആയിരുന്ന   മനുഷിങ്കു താൻ ചെയ്ത  അതിക്രമങ്ങൾക്ക്‌  പാപ പരിഹാരമായി നിധിരി മാണി കത്തനാരുടെ ഉപദേശ പ്രകാരം  നടത്തി യ നേർച്ചയാണ്  തമ്മുക്ക്  നേർച്ച . പഴം , തേങ്ങ , അരി , പഞ്ചസാര  എന്നിവ ചേർത്ത് പ്രത്യേക രീതിയിൽ പാകം ചെയ്യുന്നതാണ് തമ്മുക്ക് .
കുടമാളൂർ ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ചയാണ്   തമ്മുക്ക് നേർച്ച നടത്തപ്പെടുന്നത് . പുരുഷന്മാരാണ് തമ്മുക്ക് നേർച്ച പാകം ചെയ്യേണ്ടത് .


ഓശാന തിരുനാളിനും തമ്മുക്ക് നേർച്ചയിലും  പങ്കെടുക്കുന്നതിന് യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വിശ്വാസികളെ സ്വീകരിക്കാൻ ഫാ ജോസഫ്  പോന്നേ ത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നു വരുന്നു.

വിലാസം :-  Our Lady of Lourdes Church , Huddersfield ,HD21EU




കൂടുതല്‍വാര്‍ത്തകള്‍.